Home Featured ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു കന്യാകുമാരി എക്സ്പ്രസ് (16526) നാളെ മുതൽ അരമണിക്കൂർ നേരത്തെ

ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു കന്യാകുമാരി എക്സ്പ്രസ് (16526) നാളെ മുതൽ അരമണിക്കൂർ നേരത്തെ

ബെംഗളൂരു: കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കൽ പൂർത്തിയായതോടെ കെഎസ്ആർ ബെംഗളൂരു കന്യാകുമാരി എക്സ്പ്രസ് (16526) നാളെ മുതൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ അരമണിക്കൂർ നേരത്തെ എത്തും.നിലവിൽ 12.35ന് എത്തുന്ന ട്രെയിൻ ഇനി മുതൽ 12.05ന് എത്തും.12.10നു യാത്ര തുടരും.

കന്യാകുമാരിയിൽ വൈകിട്ട് 4ന് പകരം 55 മിനിറ്റ് നേരത്തെ 3.05ന് എത്തും. ഇന്ന് രാത്രി ബെംഗളൂവിൽ നിന്ന് പുറപ്പെടുന്ന സർവീസ് മുതലാണ് പുതിയ സമയക്രമം പ്രാബല്യത്തിൽ വരുന്നത്.

കെഎസ്ആർ ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസിന്റെ (16526) പുതുക്കിയ സമയപ്പട്ടിക, ബ്രാക്കറ്റിൽ പഴയ സമയം

കോട്ടയം -8.47 (9.17), ചങ്ങനാശേരി-9.09 (9.41), തിരുവല്ല-9.19 (9.51), ചെങ്ങന്നൂർ- 9.30 (10.03), മാവേലിക്കര-9.43 (10.19), കായം കുളം ജംക്ഷൻ- 9.55 (10.44), ശാസ്താംകോട്ട-10.24 (10,54), കൊല്ലം-10.47 (11.17), പറവൂർ-11.03 (11.33), വർക്കല -11.15 (11.44), കടക്കാവൂർ-11.26 (11.54), ചിറ യിൻകീഴ് -11.31 (11.59), കഴക്കൂട്ടം -11.58 (12.12), തിരുവനന്തപുരം പേട്ട-11.58 (12.25), തിരുവനന്തപുരം സെൻട്രൽ 12.05 (12.35), നെയ്യാറ്റിൻകര-12.32 (01.09), ധനുവച്ചപുരം- 12.47(01.29), പാറശാല-12.47 (01.29), നാഗർകോവിൽ-01.50 (3.10), കന്യാകുമാരി-03.05 (4).

You may also like

error: Content is protected !!
Join Our WhatsApp Group