കാസര്‍കോട്: കര്‍ണാടകയിലെ സുള്ള്യയില്‍ ഒരു സംഘമാളുകളുടെ ആക്രമണത്തിന് ഇരയായ കാസര്‍കോട് സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു.മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി മുഹമ്മദ് മസൂദ് (19) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുള്ള്യയിലെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സുനില്‍, സുധീര്‍, ശിവ, രഞ്ജിത്ത്, സദാശിവ, അഭിലാഷ്, ജിം രഞ്ജിത്ത്, ഭാസ്കര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കൂലിപ്പണിക്കായി മസൂദ് ഒരു മാസമായി സുള്ള്യ കളഞ്ചയിലെ ബന്ധു അബ്ദു മുക്രിയുടെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മസൂദും പ്രതികളിലൊരാളായ സുധീറും തമ്മില്‍ ചെറിയ വാക്കേറ്റമുണ്ടായിരുന്നു . വിഷയം പരിഹരിക്കാമെന്ന് പറഞ്ഞ് മസൂദിനെ സുഹൃത്ത് ഇബ്രാഹിം വഴി വിഷ്ണുനഗരി എന്ന സ്ഥലത്തേക്ക് വിളിപ്പിച്ചു.തുടര്‍ന്ന് എട്ടംഗ സംഘം മസൂദിനെ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നു.
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ സംഘം പിന്തുടര്ന്ന് മര്‍ദിച്ചതായി പൊലീസ് പറഞ്ഞു. പിന്നീട് മസൂദിനെ കാണാതാവുകയും തെരച്ചിലില്‍ പുലര്‍ച്ചെ 1.30 ഓടെ സമീപത്തെ കിണറിന് അടുത്ത് അബോധാവസ്ഥയില്‍ കണ്ടെത്തുകയുമായിരുന്നു. മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച ഉച്ചയോടെ മരിച്ചു.
ഗതാഗത മേഖലയില്‍ ഡിജിറ്റല്‍വത്കരണത്തിനൊരുങ്ങി അസം സര്‍ക്കാര്‍
ഗതാഗത മേഖലയില്‍ പുത്തന്‍ മാറ്റവുമായി അസം സര്‍ക്കാര്‍. ഓഫീസുകള്‍ കയറി ഇറങ്ങാതെ ഓണ്‍ലൈന്‍ സംവിധാനം വഴി വാഹന രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും ഡ്രൈവിംഗ് ലൈസന്‍സും ഇനി മുതല്‍ ലഭ്യമാകും.
ചിപ്പ് നിര്‍മിത സ്മാര്‍ട്ട് കാര്‍ഡുകള്‍ക്ക് പകരം ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കിയ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകളും ലൈസന്‍സ് കാര്‍ഡുകളുമായിരിക്കും ലഭ്യമാക്കുക എന്ന് ഗതാഗത സെക്രട്ടറി ആദില്‍ ഖാന് വ്യക്തമാക്കി. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരമാണ് ഇത്തരത്തില്‍ മാറ്റങ്ങള്‍ക്ക് അസം സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ക്യൂആര്‍ കോഡ് അധിഷ്ടിത സ്മാര്‍ട്ട് കാര്‍ഡ് വഴി മൊബൈല്‍ ഫോണ്‍ വഴി ഉദ്യോഗസ്ഥര്‍, നിയമ നിര്‍വഹണ ഏജന്‍സികള്‍ തുടങ്ങിയവര്‍ക്ക് യഥാര്‍ത്ഥ കാര്‍ഡു ഉടമ തന്നെയാണോയെന്ന് ഉറപ്പുവരുത്താന്‍ കഴിയും. വ്യജ കാര്‍ഡുകളുടെ നിര്‍മാണവും ഉപയോഗവും ഇതുവഴി തടയാന്‍ കഴിയും.