Home Featured ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ:സുശീൽ മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു.

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ:സുശീൽ മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു.

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മന്ത്രി ഡെവലപ്പേഴ്സ് സിഎംഡി സുശീൽ മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു.ബെംഗളൂരുവിലെ ഫ്ലാറ്റ് വാങ്ങുന്നവരിൽ നിന്നും വാങ്ങിയ തുക വിവിധ പദ്ധതികൾക്കായി വകമാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഫ്ലാറ്റ് ബുക്ക് ചെയ്തവരിൽ നിന്നും 1000 കോടി മുൻകൂർ ആയി വാങ്ങിയെങ്കിലും 10 വർഷം വരെ കഴിഞ്ഞിട്ടും ഇതിൽ പലർക്കും ഇപ്പോഴും ഫ്ലാറ്റ് ലഭിച്ചിട്ടില്ല.

വ്യാജരേഖകൾ കാണിച്ച് പൊതുമേഖല, സ്വകാര്യ മേഖല ബാങ്കുകളിൽ നിന്ന് 5000 കോടി വായ്പ എടുക്കുകയും അതിൽ 1000 കോടി അടയ്ക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്.കമ്പനി ഡയറക്ടർമാർക്കെതിരെ മാർച്ച് 22നാണ് ഇ ഡി കേസ് രജിസ്റ്റർ ചെയ്ത്. ഇതുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ സുശീൽ ഹാജരായിരുന്നില്ല.

You may also like

error: Content is protected !!
Join Our WhatsApp Group