Home covid19 ബംഗളുരു അപകടത്തിലേക്കാണോ ? നഗരത്തിലുള്ളവർക്കും തിരിച്ചു വരാനുള്ളവർക്കുമായി നഗരത്തിന്റെ ഇപ്പോഴത്തെ കോവിഡ് ചിത്രം പരിശോധിക്കാം

ബംഗളുരു അപകടത്തിലേക്കാണോ ? നഗരത്തിലുള്ളവർക്കും തിരിച്ചു വരാനുള്ളവർക്കുമായി നഗരത്തിന്റെ ഇപ്പോഴത്തെ കോവിഡ് ചിത്രം പരിശോധിക്കാം

by admin

ബംഗളുരു : ഒട്ടേറെ പേര് ഇനിയും നഗരത്തിലെ കോവിഡ് വ്യാപനത്തെ കുറിച്ചും ഇപ്പോഴത്തെ കണക്കുകളെ കുറിച്ചും അറിയാൻ ആഗ്രഹിക്കുന്നുണ്ട് .നാട്ടിൽ നിന്നും തിരിച്ചു വരാനുള്ള ഒരുപാട് പേര് ബാംഗ്ലൂർ മലയാളി ന്യൂസിന്റെ , ന്യൂസ് ഡെസ്കിലേക്കു നിരന്തരം ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്

നിലവിൽ നഗരത്തിൽ 113 കണ്ടൈൻമെൻറ് സോണുകളാണ് ഉള്ളത് , ജൂൺ 11 വ്യാഴാച 17 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടു കൂടി നിലവിൽ ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 258 ആയി ,
രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ നിരക്ക് ആശ്വാസം പകരുന്നതാണ് .ഇതുവരെയായി 299 പേരാണ് അസുഖം ഭേദമായത്‌.

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം       

ഇതുവരെയായി നഗരത്തിൽ 23 കോവിഡ് മരങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് .72% വാർഡുകളും കണ്ടൈൻമെൻറ് സോണുകളായി തുടരുന്നുണ്ടെങ്കിലും നിലവിൽ കൂടുതൽ വാർഡുകളും സീൽ ചെയ്യുന്നതിന് പകരം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഭാഗമോ അല്ലെങ്കിൽ ബിഎൽഡിങ്ങുകളോ മാത്രം സീൽ ചെയ്യുക വഴി ജന ജീവിതം സാധാരണ നിലയിലാവുകയും ചെയ്യുന്നു എന്നത് ആശ്വാസകരമായ കാര്യമാണ് .23 % കണ്ടയ്നമെന്റ് സോണുകൾ സാധാരണ ഗതിയിലേക്ക് തിരിച്ചു വരികയും 5 % മാത്രംവീണ്ടും നിലനിർത്തുകയും ചെയ്തിട്ടുണ്ട്

രാജ്യത്തെ മെട്രോ നഗരങ്ങളിൽ ഏറ്റവും ക്രിയാത്മകമായി കോവിഡ് പ്രതിസന്ധി നേരിടുന്ന നഗരമാണ് ബംഗളുരു .അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ തിരിച്ചു വരവുകൾ രോഗികളുടെ എണ്ണത്തിൽ വര്ധനവുണ്ടാക്കിയെങ്കിലും നിലവിൽ നഗരം സുരക്ഷിതമാണെന്നാണ് വിലയിരുത്തലുകൾ .
നിങ്ങളുടെ പ്രദേശം കണ്ടൈൻമെൻറ് സോണിലാണോ എന്നും ,നഗരത്തിലെ കണ്ടൈൻമെൻറ് സോണുകളുടെ യഥാർത്ഥ ചിത്രവുംതന്നിരിക്കുന്ന ഗ്രാഫുകളിൽ വ്യക്തമാക്കിയിട്ടുണ്ട്

കർണാടകയിൽ ഇന്ന് പുതിയ 204 പുതിയ രോഗികൾ :3  മരണം

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group