Home Featured ട്രാഫിക് പോലീസിനോട് തർക്കിച്ച കേസിൽ മാപ്പ് പറഞ്ഞ് എംൽഎ

ട്രാഫിക് പോലീസിനോട് തർക്കിച്ച കേസിൽ മാപ്പ് പറഞ്ഞ് എംൽഎ

ബെംഗളൂരു:അമിത വേഗത്തിൽ കാർ ഓടിച്ചതിനു തടഞ്ഞു നിർത്തി 10000 രൂപ പിഴ ചുമത്തിയ ട്രാഫിക് പൊലീസിനോടു ബിജെപി എംഎൽഎ അരവിന്ദ് ലിംബാവലിയുടെ മകൾ അപമര്യാദയായി പെരുമാറി. സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതോടെ മകൾ രേണുകാ ലിംബാവലിക്കായി എംഎൽഎ മാപ്പു പറഞ്ഞു.തിരക്കേറിയ രാജ്ഭവൻ റോഡിൽ വ്യാഴാഴ്ചയാണു സംഭവം.

ആഡംബര കാർ തടഞ്ഞു നിർത്തിയ ട്രാഫിക് പൊലീസിനോട് ഒട്ടേറെ നേരം തർക്കിച്ച രേണുക എംഎൽഎയുടെ കാറാണിതെന്നും ഉടൻ വിട്ടുകൊടുക്കണമെന്നും ഭീഷണിപ്പെടുത്തുന്നതു വിഡിയോയിൽ വ്യക്തമാണ്. ഇതു പകർത്താൻ ശ്രമിച്ചവരോടും രേണുക തട്ടിക്കയറുന്നുണ്ട്. ഈ രംഗങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് മുൻ മന്ത്രി കൂടിയായ അരവിന്ദ് ലിംബാവലി ഖേദപ്രകടനവുമായി രംഗത്തു വന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group