Home Featured മെട്രോയിൽ പോകാൻ സൈക്കിൾ പാക്ക് ചെയ്യണം :കുരുക്കുമായി അധികൃതർ

മെട്രോയിൽ പോകാൻ സൈക്കിൾ പാക്ക് ചെയ്യണം :കുരുക്കുമായി അധികൃതർ

ബെംഗളൂരും: മടക്കിവയ്ക്കാൻ സൗകര്യമുള്ള സൈക്കിളുകൾ മെട്രോ ട്രെയിനിൽ കയറ്റാമെന്ന ബിഎംസിആർസിഎല്ലിന്റെ ഉത്തരവിൽ പരക്കെ ആശയക്കുഴപ്പം.സൈക്കിളുകളുമായി സ്റ്റേഷനിലെത്തിയ യാത്രക്കാരെ, ഉത്തരവുപ്രകാരം സൈക്കിൾ പാക്ക് ചെയ്തു കൊണ്ടുവരണമെന്ന് ചുണ്ടിക്കാട്ടി സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു.

എന്നാൽ ഉത്തരവ് പ്രയോഗികമല്ലെന്നും സൈക്കിൾ പാക്ക് ചെയ്ത് കൊണ്ടു വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. ഉത്തരവിൽ പിഴവുണ്ടെന്നും തിരുത്തി പുതിയത് ഇറക്കുമെന്നും ബിഎംആർസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ എ.എസ്.ശങ്കർ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group