Home Featured ട്രെയ്‌നില്‍ ലഗ്ഗേജ് കൊണ്ടുപോകാന്‍ നിയന്ത്രണം വരുന്നു

ട്രെയ്‌നില്‍ ലഗ്ഗേജ് കൊണ്ടുപോകാന്‍ നിയന്ത്രണം വരുന്നു

വിമാനത്തില്‍ ലഗ്ഗേജിന് ചുമത്തിയതിന് സമാനമായ നിയന്ത്രണം റെയില്‍വേയിലും വരുന്നുവെന്ന് റിപ്പോര്‍ട്ട്. അധിക ബാഗുകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. ട്രെയ്‌നില്‍ ബാഗേജുകള്‍ കൊണ്ടുപോകുന്നതിന് ഇതുവരെ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ല. ഒരാള്‍ക്ക് എത്ര തൂക്കം വരുന്ന ബാഗ് വേണമെങ്കിലും കൂടെ കരുതാമായിരുന്നു.

ഈ നിയമത്തിനാണ് ഇപ്പോള്‍ മാറ്റം വരുന്നത്. ബാഗുകളുടെ ഭാരം അനുവദനീയമായ അളവില്‍ കൂടിയാല്‍ അധികം വരുന്ന ഓരോ കിലോഗ്രാമിനും 30 രൂപ വീതം ഈടാക്കും. പുതിയ തീരുമാനം പ്രകാരം സി ഫസ്റ്റ് ക്ലാസില്‍ 70 കിലോഗ്രാം വരെ സൗജന്യമായി കൊണ്ടുപോകാം. എസി 2 ടയര്‍ ആണെങ്കില്‍ 50 കിലോഗ്രാമും 3ടയര്‍ ആണെങ്കില്‍ 40 കിലോഗ്രാമും സൗജന്യമായി കൊണ്ടുപോകാം.

സ്ലീപ്പര്‍ ക്ലാസില്‍ സൗജന്യമായി 40 കിലോഗ്രാം തൂക്കം വരുന്ന ബാഗേജ് കൈയില്‍ കരുതാം. സെക്ന്‍ഡ് ക്ലാസിലാണെങ്കില്‍ കൈയിലുള്ള ബാഗേജുകളുടെ ഭാരം 35 കിലോഗ്രാമില്‍ കവിയരുത്.

You may also like

error: Content is protected !!
Join Our WhatsApp Group