Home Featured ബംഗളുരു:വാഹനാപകടത്തിൽ മരിച്ച 11 വയസ്സുകാരന്റെ അവയവങ്ങൾ 5 പേർക്ക് പുതുജീവൻ നൽകും

ബംഗളുരു:വാഹനാപകടത്തിൽ മരിച്ച 11 വയസ്സുകാരന്റെ അവയവങ്ങൾ 5 പേർക്ക് പുതുജീവൻ നൽകും

ബെംഗളൂരു :ജക്കൂർ മേൽപാലത്തിൽ വാഹനാപകടത്തിൽ മരിച്ച 11 വയസ്സുകാരന്റെ അവയവങ്ങൾ 5 പേർക്ക് പുതുജീവൻ നൽകും.ആന്ധ്ര സ്വദേശിയും 5-ാം ക്ലാസ് വിദ്യാർഥിയുമായ സഞ്ജയ് (12) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.

മസ്തിഷ്ക മരണം സംഭവിച്ചതോടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ സഞ്ജയിന്റെ ബന്ധു ഗോവിന്ദപ്പ (46) തൽക്ഷണം മരിച്ചിരുരുന്നു.

പബ്ജി കളിക്കാൻ ഫോൺ വാങ്ങി നൽകിയില്ല, വിദ്യാർത്ഥി വീട്ടുമുറ്റത്തെ ഊഞ്ഞാലിൽ തൂങ്ങി മരിച്ചു

പാലക്കാട്: പബ്ജി കളിക്കാൻ ഫോൺ വാങ്ങിക്കൊടുക്കാത്തിന്റെ പേരിൽ പത്താം ക്ലാസ് വിദ്യാ‍‍ർത്ഥി ആത്മഹത്യ ചെയ്തു. അഭിജിത്താണ് വീടിന് മുന്നിലെ ഊഞ്ഞാലിൽ തൂങ്ങി മരിച്ചത്. അട്ടപ്പാടി സ്വ​ദേശി ബിന്ദുവിന്റെ മകനാണ്. ജെല്ലിപ്പാറ മൗണ്ട് കാ‍ർമൽ സ്കൂളിലെ വിദ്യാ‍ർത്ഥിയാണ്. പത്താംക്ലാസ് പരീക്ഷാഫലം കാത്തിരിക്കെയാണ് ആത്മ​ഹത്യ.

തുട‍ർച്ചയായി പബ്ജി കളിച്ച് ​ഗെയിമിൽ അടിമപ്പെട്ടതിനെ തുട‍ർന്ന് അഭിജിത്തിനെ കൗൺസിലിം​ഗിന് വിധേയനാക്കിയിരുന്നു. എന്നാൽ തുട‍ർന്നും അഭിജിത്ത് പബ്ജി കളിക്കാനുള്ള പ്രവണത പ്രകടിപ്പിച്ചു. പബ്ജി കളിക്കാൻ പുതിയ ഫോൺ വേണമെന്ന് വാശിപിടിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നതുകൊണ്ട് പിന്നീട് വാങ്ങിത്തരാമെന്ന് ബിന്ദു മകനെ അറിയിച്ചു. എന്നാൽ ഇത് കൂട്ടാക്കാൻ അഭിജിത്ത് തയ്യാറായില്ല. ഭ‍ർത്താവിൽ നിന്ന് പിരിഞ്ഞ് താമസിക്കുകയാണ് ബിന്ദു. 

You may also like

error: Content is protected !!
Join Our WhatsApp Group