Home Featured തേര്‍ഡ് പാര്‍ട്ടി കോള്‍ റെക്കോര്‍ഡ് ആപ്പുകള്‍ വേണ്ടെന്ന് ഗൂഗിള്‍; മെയ് മുതല്‍ പ്രവര്‍ത്തിക്കില്ല

തേര്‍ഡ് പാര്‍ട്ടി കോള്‍ റെക്കോര്‍ഡ് ആപ്പുകള്‍ വേണ്ടെന്ന് ഗൂഗിള്‍; മെയ് മുതല്‍ പ്രവര്‍ത്തിക്കില്ല

ഡല്‍ഹി: കോള്‍ റെക്കോര്‍ഡിങ്ങിന് ഉപയോഗിക്കുന്ന തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഗൂഗിള്‍ ഒഴിവാക്കുന്നു. ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനായി പ്ലേസ്റ്റോറില്‍ നിന്നടക്കം ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനാണ് നീക്കം. ഇത്തരം ആപ്പുകള്‍ മെയ് 11 മുതല്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ പ്രവര്‍ത്തിക്കില്ല. സ്വകാര്യത കണക്കിലെടുത്താണ് പുതിയ തീരുമാനം.

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകളില്‍ ബിള്‍ട്ട് – ഇന്‍ ഫീച്ചറായി കോള്‍ റെക്കോര്‍ഡിങ് ഇല്ലെങ്കില്‍ അടുത്ത മാസം മുതല്‍ ഉപഭോക്താക്കള്‍ക്ക് കോളുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയില്ല. ഷവോമി, സാംസങ്, ഒപ്പോ, വിവോ, റിയല്‍മി, വണ്‍ പ്ലസ്, പോകോ തുടങ്ങിയവയുടെ പല മോഡല്‍ ഫോണുകളിലും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ കോള്‍ റെക്കോര്‍ഡ് ചെയ്യാനാകും. ഇത്തരം ഫോണുകളില്‍ തുടര്‍ന്നും സേവനം ലഭ്യമാകും.

You may also like

error: Content is protected !!
Join Our WhatsApp Group