Home Featured ഉഷ്ണ തരംഗം നേരിടാൻ കർമപദ്ധതി

ഉഷ്ണ തരംഗം നേരിടാൻ കർമപദ്ധതി

ബെംഗളുരു • വേനൽ കടുക്കുന്നതോടെ ഉഷ്ണതരംഗത്തെ നേരിടാൻ കർണാടക ദുരന്തനിവാരണ സെൽകർമപദ്ധതി തയാറാക്കി. വേനൽക്കാലത്ത് ഉയർന്ന താപനില 30 ഡിഗ്രി കടന്നിട്ടില്ലായിരുന്ന ബെംഗളുരുവിൽ ഇക്കുറി 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും.

കഴിഞ്ഞ 19 വർഷത്തെ താപനില കണക്കിലെടുത്ത് വടക്കൻ കർണാടകയിലെ 15 അത്യുഷ സാധ്യതയുള്ള ജില്ലകൾക്കായാണ് കർമപദ്ധതി ഒരുക്കിയിരിക്കുന്നത്. ഇവിടെ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ട്.

സർക്കാർ ഔദ്യോഗികമായി ഉഷ്ണതരംഗം പ്രഖ്യാപിച്ചാലുടൻ തൊഴിലുറപ്പ് ഉൾപ്പെടെയുള്ള പുറംപണികൾ പരമാവധി ഒഴിവാക്കുക, സ്കൂളുകൾ പഠന സമയം പുനഃക്രമീകരിക്കുക, താൽക്കാലിക ജല കിയോസ്കകൾ സ്ഥാപിക്കുക, ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ ആശുപത്രികൾ സജ്ജരാകുക തുടങ്ങിയ നിർദേശങ്ങളാണ് മുന്നോ ട്ടുവച്ചിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group