Home Featured ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റര്‍ ഷെയ്ന്‍ വോണ്‍ അന്തരിച്ചു, അന്ത്യം തായ്ലാന്‍ഡിലെ ദ്വീപില്‍, മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റര്‍ ഷെയ്ന്‍ വോണ്‍ അന്തരിച്ചു, അന്ത്യം തായ്ലാന്‍ഡിലെ ദ്വീപില്‍, മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

സിഡ്നി: വിഖ്യാത ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍ അന്തരിച്ചു. 52 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ലോക ക്രിക്കറ്റ് കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍ എന്ന് ഖ്യാതി നേടിയിട്ടുള്ള ഷെയ്ന്‍ വോണ്‍ കളിയില്‍ നിന്ന് വിരമിക്കുമ്ബോള്‍ ടെസ്റ്റ് ക്രിക്കറ്റിലെ രണ്ടാമത്തെ മികച്ച വിക്കറ്റ് വേട്ടക്കാരനായിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ താരങ്ങളുടെ അടുത്ത സുഹൃത്തായിരുന്ന വോണ്‍ ആദ്യ ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് കിരീടം നേടികൊടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിരുന്നു.

തായ്ലാന്‍ഡിലെ കോയി സമുയി ദ്വീപിലെ തന്റെ വില്ലയില്‍ വച്ചായിരുന്നു അന്ത്യം. വൈദ്യ സഹായം സമയത്ത് എത്തിച്ചിട്ടും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് വോണിന്റെ മാനേജ്മെന്റ് കമ്ബനി ഒരു പത്രകുറിപ്പില്‍ അറിയിച്ചു.


You may also like

error: Content is protected !!
Join Our WhatsApp Group