ബെംഗളൂരു ആവശ്യപ്പെട്ട കാര്യം നിശ്ചിത ദിവസത്തിനകം സർക്കാർ ഓഫിസുകൾ നടത്തിരുന്നില്ലേ? ഇല്ലെങ്കിൽ അപേക്ഷിച്ചില്ലെങ്കിലും നഷ്ടപരിഹാരം താനേ അക്കൗണ്ടിലെത്തും. സംസ്ഥാന സർക്കാരിന്റെ സകലമിഷൻ പദ്ധതിയുടെ കീഴിലാണ് അതിവേഗത്തിൽ കാര്യക്ഷമമായി പ്രവർത്തനം ഉറപ്പുനൽകുന്ന സംവിധാനം നടപ്പിലാക്കിയത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നാകും നഷ്ടപരിഹാരത്തുക പിടിക്കുക. ഉദാഹരണത്തി ന് ഒരാൾ മരണ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയെന്നിരിക്കട്ടെ. 10 ദിവസം ലഭിക്കുമെന്ന് ഓഫിസിൽ നിന്ന് അറിയിച്ചെന്നും
കരുതുക. ഇതിനകം സർട്ടിഫിക്കറ്റ് കൈമാറിയില്ലെങ്കിൽ പതിനൊന്നാം ദിവസം മുതൽ വൈകുന്ന ഓരോ ദിവസത്തിനും നിശ്ചിത തുക ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കും. സർട്ടിഫിക്കറ്റ് കൈമാറുമ്പോൾ നഷ്ടപരിഹാരത്തുക എത്രയെന്ന് ഉപഭോക്താവിനെ അറിയിക്കുകയും 7 ദിവസത്തിനകം ബാങ്ക് അക്കൗണ്ടിലേക്കു കൈമാറുകയും ചെയ്യും.
ഇതുവരെ നഷ്ടപരിഹാരത്തി നായി ജനങ്ങൾക്കു വേറെ അപേക്ഷകൊടുക്കേണ്ടിയിരുന്നു. 99 സർക്കാർ വകുപ്പുകളിലെ 1115 സേവനങ്ങളിൽ നിലവിൽ പദ്ധതി പ്രാബല്യത്തിലായി സകല മിഷൻ അറിയിച്ചു.
100 കുട്ടികൾ ചേർന്ന് നിർമിച്ച ഉപഗ്രഹത്തിന്ന് നടൻ പുനീതിന്റ പേര് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി
എസ്എസ്എൽസി പി.യു വിദ്യാർത്ഥികൾക്ക് 75% ഹാജർ നിയമത്തിൽ ഇളവ് വരുത്തി വിദ്യാഭ്യാസ വകുപ്പ്