
നന്മണ്ട: ഗുണ്ടാസംഘത്തിന്റെ വെടിവെപ്പ് നടന്ന നന്മണ്ട 12ല്‍ ഭീതി വിട്ടുമാറിയില്ല. മഠത്തില്‍ വിത്സന്റെ വീട് ഒഴിപ്പിക്കാന്‍ ശനിയാഴ്ച നടത്തിയ വെടിവെപ്പാണ് ഗ്രാമീണരെ ക്കിയത്. വെടിവെപ്പും ഗുണ്ടാവിളയാട്ടവും കേട്ടറിവ് മാത്രമുള്ളവരാണ് ഗ്രാമീണര്‍. രാവിലെ കോടതി വിധി നടപ്പാക്കാന്വന്നവരുടെ കൂട്ടത്തില്‍പ്പെട്ട സംഘം രാത്രി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് ഉള്‍ക്കൊള്ളാന്‍ വിത്സന്റെ കുടുംബത്തിനും കഴിഞ്ഞില്ല.
വീട് ഒഴിഞ്ഞുകൊടുക്കാന്‍ സാധനങ്ങള്‍ പുറത്തുവെച്ച് കാത്തിരിക്കുകയായിരുന്ന വിത്സന് നേരെ സംഘം വെടി ഉതിര്‍ക്കുകയായിരുന്നു. ഒരു റൗണ്ട് ആകാശത്തേക്ക് വെടി ഉതിര്‍ത്ത ശേഷമായിരുന്നു വിത്സനുനേരെ വെടി ഉതിര്‍ത്തത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘത്തെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിക്കുകയായിരുന്നു. വിത്സന്റെ സിനിമാമോഹമാണ് കടക്കെണിയില്‍പ്പെട്ട് വീടില്ലാതെ വഴിയാധാരമാവാന്‍ ഇടയാക്കിയത്. 2012 ല്‍ ’വൈഡൂര്യം’ എന്ന സിനിമയുടെ നിര്‍മാണത്തിന് ഇറങ്ങി. ഷൂട്ടിങ് പൂര്‍ത്തിയായെങ്കിലും റിലീസ് ചെയ്യാന്‍ 50 ലക്ഷം രൂപ കൂടി വേണ്ടിവന്നു. കൈവശമുള്ള തൃശൂരിലെ 32 സെന്റ് സ്ഥലം പനായി സ്വദേശിക്ക് കൈമാറി.
അതിര്‍ത്തി പ്രശ്നം വന്നതോടെ നന്മണ്ടയിലുള്ള 30 സെന്റ് സ്ഥലവും വീടും പനായി സ്വദേശിയുടെ ഭാര്യയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തുകൊടുത്തു. എന്നാല്‍, തൃശൂരിലുള്ള സ്ഥലം വില്‍ക്കുമ്ബോള്‍ നന്മണ്ടയിലുള്ള സ്ഥലം തിരിച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന തീരുമാനം നടപ്പാക്കാതെ പനായി സ്വദേശി വീട് ഒഴിഞ്ഞുകൊടുക്കാന്‍ കേസ് കൊടുക്കുകയായിരുന്നു. കോടതി വിധി നടപ്പാക്കിയതോടെ വില്സന് വീടില്ലാതെ വഴിയാധാരമായി. പത്രവാര്‍ത്തയും ടി.വി. വാര്‍ത്തയും കണ്ട് പരിചിതരും അപരിചിതരും മഠത്തില്‍ വീട് അന്വേഷിച്ചെത്തുമ്ബോള് പരിസരവാസികള്‍ ഭീതിയിലാണ്.
ഗുണ്ടകളുടെ ആളുകളാണോ സാന്ത്വനപ്പെടുത്താന്‍ വരുന്നവരാണോ എന്നൊന്നും അറിയാന്‍ കഴിയുന്നില്ല. വ്യാപാരികള്‍ കടകള്‍ നേരത്തേ അടച്ച് വീടണയുന്നു. വീട് വിട്ടുകിട്ടാന്‍ സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തതായി വില്‍സണ്‍ പറഞ്ഞു. സഹോദരന് പവിത്രന്റെ വീട്ടിലാണ് വിത്സനും കുടുംബവും ഇപ്പോള്‍ കഴിയുന്നത്.
വീടിന് വെടിവെപ്പ്: പ്രതികള്‍ റിമാന്‍ഡില്‍
നന്മണ്ട: വീടൊഴിയുകയായിരുന്നവര്ക്കുനേരെ വെടിയുതിര്‍ത്ത കേസില്‍ പ്രതികള്‍ റിമാന്‍ഡില്‍. മുക്കം ചെറുവാടി ചൗത്തടിക മുനീര്‍ (36), ഓമശ്ശേരി പുത്തൂര്‍ കരിമ്ബാറു കണ്ടി ഷാഫി (32) എന്നിവരെയാണ് പേരാമ്ബ്ര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. കൊലപാതകശ്രമം, ആയുധം ദുരുപയോഗം ചെയ്യല്‍ (ആംസ് ആക്ട്) എന്നീ വകുപ്പുകളാണ് പ്രതികളുടെ പേരില്‍ ചുമത്തിയത്.
ശനിയാഴ്ച രാത്രി എട്ടോടെ നന്മണ്ട 12ല്‍ മഠത്തില്‍ വിത്സന്റെ വീട്ടുപരിസരത്താണ് തോക്കുമായെത്തിയ മൂന്നംഗ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വെടി ശബ്ദവും ബഹളവും കേട്ട് പരിസരവാസികള്‍ ഓടിയെത്തിയതോടെ മൂന്നംഗ സംഘത്തിലെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ വീട് ഒഴിയാനുള്ള കോടതി വിധിയുമായെത്തിയ ആമീനും നിയമപാലകര്‍ക്കുമൊപ്പം പ്രതികളുമുണ്ടായിരുന്നതായി വിത്സന് പറഞ്ഞു.
വൈകീട്ട് വീട്ടിലെ സാധനങ്ങള്‍ മാറ്റുന്നതിനിടയിലാണ് ഇനിയും വീട് ഒഴിഞ്ഞുപോയില്ലേ എന്ന് അട്ടഹസിച്ചുകൊണ്ട് ഒരു റൗണ്ട് മുകളിലേക്കും പിന്നീട് കുടുംബത്തിനുനേരെയും വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുണ്ട വീടിന്റെ ചുവരില്‍ തറച്ചതിനാല്‍ കുടുംബാംഗങ്ങള്‍ രക്ഷപ്പെടുകയായിരുന്നു. വടകരനിന്നെത്തിയ വിരലടയാള വിദഗ്ദ്ധ സബീനയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് തെളിവെടുപ്പ് നടത്തി. വിത്സനും ഭാര്യ റീഷ്മയും മക്കളായ ശ്രേയ, സൂര്യദേവ് എന്നിവരും നരിക്കുനി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ചികിത്സ തേടി.
- ക്ഷേത്രത്തിലെ അന്നദാനത്തിന് ജുമാമസ്ജിദിൽ നിന്നും അരി സമർപ്പിച്ചു; മതമൈത്രിയുടെ ഉദാഹരണമായി വയനാട്ടുകുലവൻ ക്ഷേത്രം
- കോവിഡിന്റെ നാലാം തരംഗം ജൂണ്‍ മാസത്തില്‍ ഉണ്ടാകാന്‍ സാദ്ധ്യത; ഒക്ടോബര്‍ 23ന് അതിന്റെ പാരമ്യതയിലെത്തി ഒക്ടോബര്‍ 24 മുതല്‍ കുറഞ്ഞു തുടങ്ങും; കോവിഡ് ഭീതി തുടരുമെന്ന് റിപ്പോര്‍ട്ട്
