Home covid19 കോവിഡിന്റെ നാലാം തരംഗം ജൂണ്‍ മാസത്തില്‍ ഉണ്ടാകാന്‍ സാദ്ധ്യത; ഒക്ടോബര്‍ 23ന് അതിന്റെ പാരമ്യതയിലെത്തി ഒക്ടോബര്‍ 24 മുതല്‍ കുറഞ്ഞു തുടങ്ങും; കോവിഡ് ഭീതി തുടരുമെന്ന് റിപ്പോര്‍ട്ട്

കോവിഡിന്റെ നാലാം തരംഗം ജൂണ്‍ മാസത്തില്‍ ഉണ്ടാകാന്‍ സാദ്ധ്യത; ഒക്ടോബര്‍ 23ന് അതിന്റെ പാരമ്യതയിലെത്തി ഒക്ടോബര്‍ 24 മുതല്‍ കുറഞ്ഞു തുടങ്ങും; കോവിഡ് ഭീതി തുടരുമെന്ന് റിപ്പോര്‍ട്ട്

by കൊസ്‌തേപ്പ്

ന്യൂഡല്‍ഹി: കോവിഡിന്റെ നാലാം തരംഗം ജൂണ്‍ മാസത്തില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് പഠനറിപ്പോര്‍ട്ട്. ഐഐടി കാന്‍പൂര്‍ തയ്യാറാക്കിയ പഠനറിപ്പോര്‍ട്ടാണ് ചര്‍ച്ചയാകുന്നത്. ജൂണ്‍ 22 ന് തുടങ്ങുന്ന നാലാം തരംഗം ഒക്ടോബര്‍ 23ന് അതിന്റെ പാരമ്യതയിലെത്തി ഒക്ടോബര്‍ 24 മുതല്‍ കുറഞ്ഞു തുടങ്ങും എന്നാണ് പറയുന്നത്.

മൂന്നാം തരംഗത്തെ കുറിച്ചും ഐഐടി ഗവേഷകര്‍ പ്രവചനം നടത്തിയിരുന്നു. നേരിയ ദിവസത്തിന്റെ വ്യത്യാസത്തില്‍ അത് രാജ്യത്ത് സംഭവിക്കുകയും ചെയ്തിരുന്നു. അതേസമയം, നാല് മാസം നീണ്ടു നില്‍ക്കുന്ന നാലാം തരംഗത്തില്‍ രോഗതീവ്രത എത്രത്തോളമായിരിക്കും എന്ന കാര്യത്തില്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായ പരാമര്‍ശമില്ല.

രാജ്യത്ത് ഈ വര്‍ഷം പകുതിയോടെ പുതിയ കോവിഡ് തരംഗമുണ്ടാകുമെന്ന് മുമ്ബും ആരോഗ്യവിദഗ്ദ്ധര്‍ പ്രവചിച്ചിരുന്നു. കോവിഡ് വൈറസിന്റെ പുതിയ വകഭേദമായിരിക്കും അടുത്ത തരംഗത്തിനു കാരണമാകുക. എന്നാല്‍, ഓമിക്രോണ്‍ പോലെ രോഗതീവ്രത കുറഞ്ഞ വൈറസായിരിക്കുമോ പടരുക എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

You may also like

error: Content is protected !!
Join Our WhatsApp Group