Home Featured നടന്‍ ലുക്‌മാന്‍ വിവാഹിതനായി

നടന്‍ ലുക്‌മാന്‍ വിവാഹിതനായി

by കൊസ്‌തേപ്പ്

നടന്‍ ലുക്‌മാന്‍ വിവാഹിതനായി. ജുമൈമയാണ് വധു. മലപ്പുറം പന്താവൂരില്‍ വച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

മലപ്പുറം ചങ്ങരംകുളം സ്വദേശിയായ ലുക്‌മാന്‍ എന്‍ജിനീയറിംഗ് ഖലയില്‍നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. ‘സപ്തമശ്രീ തസ്‌കര’ ആയിരുന്നു ലുക്മാന്റെ ആദ്യ സിനിമ. പിന്നീട് കെ.എല്‍10, വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്‌കോണ്‍, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, c/o സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് എന്നീ ചിത്രങ്ങളിലും ലുക്മാന്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

മമ്മൂട്ടി നായകനായ ‘ഉണ്ട’യിലെ ബിജു കുമാര്‍ എന്ന കഥാപാത്രമാണ് ലുക്മാനെ ഏറെ ശ്രദ്ധേയനാക്കിയത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘ഓപ്പറേഷന്‍ ജാവ’യില്‍ രണ്ടുനായകന്മാരില്‍ ഒരാളും ലുക്മാന്‍ ആയിരുന്നു. ലുക്മാന്‍ അഭിനയിച്ച അര്‍ച്ചന 31 നോട്ടൗട്ട്, ആറാട്ട് എന്നീ ചിത്രങ്ങള്‍ തീയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group