Home Featured കർണാടകയിലെ സർകാർ കോളേജിൽ ഹിജാബും കാവി ഷാളും ധരിക്കുന്നതു നിരോധിച്ചു ;നടപടി എബിവിപി യുടെ പ്രതിഷേധത്തെ തുടർന്ന്

കർണാടകയിലെ സർകാർ കോളേജിൽ ഹിജാബും കാവി ഷാളും ധരിക്കുന്നതു നിരോധിച്ചു ;നടപടി എബിവിപി യുടെ പ്രതിഷേധത്തെ തുടർന്ന്

by admin

ബെംഗളുരു • ക്യാംപസിനുള്ളിൽ വിദ്യാർഥികൾ തലയിൽ ഹിജാ ബോ കഴുത്തിൽ കാവി ഷാളോ ധരിക്കുന്നതു ചിക്കമഗളുരു ജില്ല യിലെ കൊപ്പ ഗവ. ഫസ്റ്റ് ഗ്രേഡ് കോളജ് നിരോധിച്ചു. യൂണി ഫോം ഏർപ്പെടുത്തിയിട്ടുള്ള കോളേജിൽ മുസ്ലിം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നതിനെതിരെ എബിവിപിയുടെ നേതൃത്വത്തിൽ ഒരു സംഘം വിദ്യാർഥികൾ കാവി ഷാളിട്ടെത്തുകയും സംഘർഷമു ണ്ടാക്കുകയും ചെയ്തിരുന്നു. തുടർന്നു വിദ്യാർഥികളെയും രക്ഷി താക്കളെയും വിളിച്ചുവരുത്തി നട ത്തിയ ചർച്ചയിലാണു തീരുമാന മെന്നും യൂണിഫോമിന്റെ ഭാഗ മായ ദുപ്പട്ട മുസ്ലിം വിദ്യാർഥിനി കൾക്കു തലയിൽ തട്ടമായി ഇടാമെന്നും പ്രിൻസിപ്പൽ അനന്തമൂർ ത്തി അറിയിച്ചു. വിലക്ക് ലംഘി ക്കുന്നവരെ സസ്‌പെൻഡ് ചെയ്യും.

2018ൽ ഈ കോളജിൽ ഇതേ വിഷയത്തിൽ എബിവിപി പ്രതിഷേധിച്ചപ്പോഴും ഹിജാബ് താൽക്കാലികമായി നിരോധിച്ചിരുന്നു എബിവിപിയും ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയും തീരുമാന ത്തെ സ്വാഗതം ചെയ്തു. ഇഷ്ട മുള്ള വേഷമണിയാൻ ഭരണഘടന പ്രകാരം അവകാശമുണ്ടെങ്കി ലും അതു രാഷ്ട്രീയ പ്രേരിതമാകാൻ പാടില്ലെന്ന് ഇരു വിഭാഗങ്ങ ളും അഭിപ്രായപ്പെട്ടു. ബിരുദ കോ സുകൾ മാത്രമുള്ള കോളജുകൾളെയാണു കർണാടകയിൽ
ഫസ്റ്റ് ഗ്രേഡ് എന്നു വിളിക്കുന്നത്. കൊപ്പ കോളജിലെ 850 വി ദ്യാർഥികളിൽ 25% മുസ്ലിംകളാണ്

ഉഡുപ്പി ഗവ: പ്രീ യൂണിവേഴ്സിറ്റി കോളജിൽ ഹിജാബ് ധരിച്ചെത്തിയ 6 വിദ്യാർഥിനികളെ പ്രിൻസിപ്പൽ ക്ലാസിൽ കയറ്റാത്തതു കഴിഞ്ഞദിവസം വിവാദമായിരുന്നു. ഭരണഘടന പ്രകാരമു ള്ള അവകാശം നിഷേധിക്കലാ ണെന്ന പരാതിയെ തുടർന്ന് തു ടർന്ന് കലക്ടർ ഇടപെട്ടാണിവരെ ക്ലാസിൽ പ്രവേശിപ്പിച്ചത്.

25,000 വും കടന്നു കോവിഡ് ; കേസുകൾ കുത്തനെ കൂടുന്നു ; ബെംഗളൂരുവിൽ മാത്രം 18374

പുളിയുണ്ട്…
തേക്കുണ്ട്…
വേപ്പുണ്ട്…
ഏതിൽ അരിയാനാണ് നിങ്ങൾക്കിഷ്ടം?
Order@ www.mudkart.com
നേരിട്ട് സ്റ്റോർ സന്ദർശിക്കുന്നവർക്ക് 20 ശതമാനം കിഴിവ് ലഭിക്കുന്നതാണ്.
Mudkart: No.29, 3rd Cross, Venkata Reddy Layout 6th Block, Koramangala, Bengaluru
Bengaluru-560035, Karnataka
📍https://goo.gl/maps/nLSwbpric3WZsuzH9
👉Instagram – https://instagram.com/mudkart?utm_medium=copy_link
👉Facebook – https://www.facebook.com/mudkartofficial/
👉WhatsApp – https://wa.me/message/4PFAXCKJCAUFJ1

You may also like

error: Content is protected !!
Join Our WhatsApp Group