
ആസൂത്രണത്തിലെ പാളിച്ചയെ തുടർന്ന് നിർമാണപ്രവൃത്തികൾ ഏകദേശം പൂർത്തിയായ ശിവാന ന്ദ സർക്കിൾ സ്റ്റീൽ മേൽപാല ത്തിന്റെ രൂപ കൽപനയിൽ വി ണ്ടും മാറ്റം വരുത്താനൊരുങ്ങി ബിബിഎംപി. ശേഷാദ്രിപുരം റോ ഡിലെ റെയിൽവേ അടിപ്പാതയു മായി ബന്ധിപ്പിക്കുന്ന ഭാഗത്തെ സ്ഥലമേറ്റെടുപ്പ് നിയമക്കുരുക്കി ലായതോടെയാണ് രൂപകൽപന യിൽ മാറ്റം വരുത്തുന്നത്. സ്ഥല മേറ്റെടുപ്പിനെതിരെ 7 ഭൂവുടമകൾ ഹൈക്കോടതിയെ സമീപിച്ചതോ ടെയാണ് അപ്രോച്ച് റോഡിന്റെ
നിർമാണം പാതിവഴിയിൽ മുടങ്ങി യത്.
റേസ് കോഴ്സ് റോഡിൽ നിന്ന് ആരംഭിച്ച് ശിവാനന്ദ സർക്കിളിൽ അവസാനിക്കുന്ന മേൽപാലത്തി ന്റെ നിർമാണം 2017 ലാണ് ആരം ഭിച്ചത്. ആദ്യം 326 മീറ്റർ നീളം കണ ക്കാക്കിയിരുന്ന മേൽപാലത്തിന്റെ രൂപകൽപന പിന്നീട് 492.84 മീറ്റ റായി നീട്ടിയിരുന്നു. ഇതോടെ നിർമാണ ചെലവ് 19.8 കോടി യിൽ നിന്ന് 39 കോടിയായി ഉയർ ന്നു. 16 ഇരുമ്പ് തൂണുകളാണ് പാ ലത്തിനായി നിർമിച്ചത്.