
കൊച്ചി: താര സംഘടനായ അമ്മയില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇക്കുറിയും മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇടവേള ബാബുവാണ് ജനറല്‍ സെക്രട്ടറി. ഞായറാഴ്ച നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. അമ്മയുടെ ചരിത്രത്തില്‍ ആദ്യമായാണ് വോട്ടിംഗിലൂടെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ ശ്വേതാ മേനോനും മണിയന്‍ പിള്ള രാജുവും വിജയിച്ചു. ഇതേ സ്ഥാനത്തേക്ക് മത്സരിച്ച ആശ ശരത് പരാജയപ്പെട്ടു. ബാബുരാജ്, മഞ്ജു പിള്ള, ലെന, രചന നാരായണന്‍ കുട്ടി, സുരഭി, സുധീര്‍ കരമന, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗ സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ വിജയിച്ചു. ഔദ്യോഗിക പാനലിലുണ്ടായിരുന്ന നിവിന്‍ പോളിയും ഹണി റോസും പരാജയപ്പെട്ടു. ട്രഷറര്‍ സിദ്ദിഖും ജോയിന്റ് സെക്രട്ടറി ജയസൂര്യയുമാണ്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ 11 അംഗങ്ങളില്‍ നാല് പേര്‍ വനിതകളാണ്.

Order@ www.mudkart.com
നേരിട്ട് സ്റ്റോർ സന്ദർശിക്കുന്നവർക്ക് 20 ശതമാനം കിഴിവ് ലഭിക്കുന്നതാണ്.
Mudkart: No.29, 3rd Cross, Venkata Reddy Layout 6th Block, Koramangala, Bengaluru
Bengaluru-560035, Karnataka
📍https://goo.gl/maps/nLSwbpric3WZsuzH9
👉Instagram – https://instagram.com/mudkart?utm_medium=copy_link
👉Facebook – https://www.facebook.com/mudkartofficial/
👉WhatsApp – https://wa.me/message/4PFAXCKJCAUFJ1