
ഹോം സിനിമയെ(Home Movie) പ്രശംസിച്ച് തമിഴ് നടന്‍ സിദ്ധാര്‍ഥ്(Actor Siddharth). ചിത്രം കണ്ട ശേഷം ഇന്ദ്രന്‍സിനെ(Indrans) കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കാന്‍ തോന്നിയെന്നും സിദ്ധാര്‍ഥ് സമൂഹമാധ്യമത്തില്‍ കുറിച്ചു.ഇന്ദ്രന്‍സ് തനിക്ക് പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണെന്നും സിദ്ധാര്‍ഥ് കുറിച്ചു. ‘ഹോം എന്ന ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടു. ഇന്ദ്രന്‍സ് ചേട്ടന്‍ എനിക്കേറെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ്. ചിത്രം കണ്ട ശേഷം അദ്ദേഹത്തെ കെട്ടിപ്പിടിക്കാനും ഉമ്മ വയ്ക്കാനും തോന്നി. എങ്ങാനെ അഭിനയിക്കണമെന്നും അര്‍ഥവത്തായ സിനിമകള്‍ എടുക്കണമെന്നും നമ്മളെ പഠിപ്പിക്കാന്‍ മുതിര്‍ന്ന നടന്മാര്‍ നമുക്ക് ഇപ്പോഴുമുണ്ട് എന്നതില്‍ ദൈവത്തിന് നന്ദി. ദയവായി നിങ്ങളുടെ കുടുംബത്തിനൊപ്പം ഈ ചിത്രം കാണുക. ഒരു കലാകാരന്‍ എന്ന നിലയില്‍ ഞാന്‍ ബഹുമാനിക്കുന്ന ശ്രീനാഥ് ഭാസിക്കും സ്‌നേഹം. ഈ ചിത്രത്തിനായി മനസര്‍പ്പിച്ച ഓരോരുത്തര്‍ക്കും ആശംസകള്‍” സിദ്ധാര്‍ഥ് കുറിച്ചു.
ഓടിടി റിലീസായി പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് ഹോം. ഇന്ദ്രന്‍സിന് പുറമേ ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. തെന്നിന്ത്യന്‍ സംവിധായകന്‍ എ ആര്‍ മരുഗദോസ് അടക്കമുള്ള പ്രമുഖര്‍ സിനിമയെ പ്രശംസിച്ച് കൊണ്ട് രംഗത്തത്തിയിരുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആയിരുന്നു ചിത്രം നിര്‍മ്മിച്ചത്. ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാനുള്ള ഒരുക്കങ്ങളും അണിയറയില്‍ പുരോഗമിക്കുകയാണ്. അബണ്ടന്‍ഷ്യയുമായി ചേര്‍ന്ന് ഫ്രൈഡേ ഫിലിം ഹൗസ് തന്നെയാണ് ഹോമിന്റെ ബോളിവുഡ് റീമേക്കും നിര്‍മ്മിക്കുന്നത്. ഷെര്‍ണി, ശകുന്തള ദേവി, എയര്‍ലിഫ്റ്റ്, ടോയ്‌ലറ്റ് ഏക് പ്രൈം കഥ, ഷെഫ്, നൂര്‍, ബ്രീത് ഇന്‍ടു ദി ഷാഡോസ് തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചത് അബന്‍ടന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റ് ആണ്. വിജയ് ബാബു നിര്‍മ്മിച്ച അങ്കമാലി ഡയറീസിന്റെ ഹിന്ദി റീമേക്ക് സ്വന്തമാക്കിയതും ഇതേ കമ്ബനി ആയിരുന്നു