Home Featured മുഖ്യമന്ത്രിയായി 100 ദിവസം സർക്കാരിന്റെ നേട്ടങ്ങൾ പങ്കുവയ്ക്കുമെന്ന് ബൊമ്മെ

മുഖ്യമന്ത്രിയായി 100 ദിവസം സർക്കാരിന്റെ നേട്ടങ്ങൾ പങ്കുവയ്ക്കുമെന്ന് ബൊമ്മെ

ബെംഗളൂരു: മുഖ്യമന്ത്രിക്കസേരയിൽ 100 ദിവസം തികച്ച് ബസവരാജ് ബൊമ്മെ. 100 ദിവസം തികച്ചതിൽ വലിയ പ്രത്യേകതയൊന്നുമില്ലെന്നും എന്നാൽ ഇക്കാലയളവിലെ സർക്കാരിന്റെ നേട്ടങ്ങൾ പങ്കുവയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ കൈക്കൊണ്ട തീരുമാനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം മന്ത്രിസഭാ വികസനം സംബന്ധിച്ചു യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും പറഞ്ഞു.

ജൂലൈ 28നു മുഖ്യമന്ത്രിയായി ചുമതലയേറ്റ ബൊമ്മെ വ്യാഴാഴ്ചയാണ് 100 ദിവസം തികച്ചത്. സംസ്ഥാനത്തു കോവിഡ് നിയന്ത്രണവിധേയമാക്കിയതുൾപ്പെടെയുള്ള നേട്ടങ്ങൾ ഒരു വശത്തുള്ളപ്പോഴും പാർട്ടിക്കുള്ളിലെ ഭിന്നതയും നിയമസഭാ ഉപ തിരഞ്ഞെടുപ്പിൽ സ്വന്തം ജില്ലയായ ഹാവേരിയിലെ ഹനഗലിൽ നേരിട്ട തോൽവിയുമെല്ലാം ബൊമ്മയ്ക്ക് തലവേദനയാകും

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group