ഡല്‍ഹി: സര്‍ക്കാര്‍ സര്‍വീസില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ബല്‍ബീര്‍ സിംഗ്, വിവിധ കക്ഷികള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകര്‍ തുടങ്ങിയവരുടെ വാദങ്ങള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് ജസ്റ്റിസ് എല്‍. നാഗേശ്വരറാവു അദ്ധ്യക്ഷനായ ബെഞ്ച് കേസ് വിധി പറയാന്‍ മാറ്റുകയായിരുന്നു.
സ്വാതന്ത്രം ലഭിച്ച് 75 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ മുന്നോക്ക വിഭാഗക്കാരുടെ സാമൂഹ്യപദവിയിലേക്ക് എത്തിയിട്ടില്ലെന്നത് വസ്തുതയാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം അനുവദിക്കുന്ന വിഷയത്തില്‍ നേരത്തെയുള്ള ഉത്തരവുകള്‍ പുനഃപരിശോധിക്കാന്‍ താത്പര്യമില്ലെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു. .