
തൃശൂര്‍: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. പോട്ടോര്‍ സ്വദേശി അഭിഷേകാണ് (20) എക്സൈസ് സ്പെഷല്‍ സ്ക്വാഡിെന്റ പിടിയിലായത്. പോട്ടോര്‍ മേഖലയില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് തൃശൂര്‍ അസിസ്റ്റന്റ് എക്സൈസ് കമീഷണര്‍ക്ക് ലഭിച്ച പരാതിയിലുള്ള അന്വേഷണത്തിലാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ ജി. കൃഷ്ണകുമാറിെന്റ നേതൃത്വത്തില്‍ അറസ്റ്റ് െചയ്തത്.
ബംഗളൂരുവില്‍നിന്ന് തപാല്‍ വഴിയാണ് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത്. സമ്മാനപ്പൊതിയുടെ രൂപത്തില്‍ ബംഗളൂരുവില്‍നിന്ന് മയക്കുമരുന്ന് വരുത്തുകയായിരുന്നു. മയക്കുമരുന്ന് അയച്ച ഒളരി സ്വദേശിയെക്കുറിച്ചുള്ള അന്വേഷണം തുടങ്ങിയതായി എക്സൈസ് അധികൃതര്‍ അറിയിച്ചു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രിവന്റിവ് ഓഫിസര്‍മാരായ അനു കുമാര്‍, വിന്നി സി മേത്തി, അബ്ദ് ഗലി, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ രഞ്ജിത്ത്, അനീഷ്, ഹരീഷ്, വനിത സി.ഇ.ഒ പിങ്കി മോഹന്‍ദാസ്, ഡ്രൈവര്‍ മനോജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.