ആലുവ: നെടുമ്പാശേരി വാഹനാപകടക്കേസ് പ്രതികളെ പൊലീസ് കസ്റ്റഡിയില് കിട്ടിയത് പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധമുള്ള രൂപമാറ്റത്തില്.കാക്കനാട് ബോസ്റ്റല് സ്കൂളിലാണ് മുഖ്യപ്രതി സുഹൈല് സജീവിന്റെയും മൂന്ന് കൂട്ടാളികളുടെയും മുടി പറ്റേ വെട്ടിയത്.ബോസ്റ്റല് സ്കൂളില് നിന്ന് ഇന്നലെ രാവിലെ 11.45ന് ആലുവ ജില്ലാ ആശുപത്രിയില് വൈദ്യപരിശോധനയ്ക്ക് കൊണ്ടുവരുമ്പോള് ആർക്കും പ്രതികളെ തിരിച്ചറിയാനായില്ല. തുടർന്ന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലും നെടുമ്പാശേരി സ്റ്റേഷനിലും പ്രതികളെ എത്തിച്ചു. ഇതിനിടയില് മുഖം മറയ്ക്കാൻ ഒരു പോലുള്ള നാല് തൂവാലകളും പ്രതികള്ക്ക് വാങ്ങി നല്കി.
മൂന്നു ബാറുകളുടെ ലൈസൻസ് റദ്ദാക്കിസുഹൈല് സജീവിന് മദ്യം നല്കിയ എറണാകുളത്തെ രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകള് ഉള്പ്പടെ മൂന്ന് ഹോട്ടലുകളുടെ ബാർ ലൈസൻസ് റദ്ദാക്കി. പാലാരിവട്ടത്തെ മണ്സൂണ് എംപ്രസ്, നെടുമ്പാശേരിയിലെ മാരിയറ്റ് കോർട്ട് യാർഡ് എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകള്ക്കും വൈറ്റിലയിലെ ബാർ ഹോട്ടലിനുമെതിരെയാണ് നടപടി. എക്സൈസ് എറണാകുളം ഡെപ്യൂട്ടി കമ്മിഷണർ പി.കെ.സതീഷിന്റെ റിപ്പോർട്ടിനെ അടിസ്ഥാനത്തില് എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിന്റേതാണ് ഉത്തരവ്. മാനേജർമാരും ലൈസൻസികളും കേസില് പ്രതികളാണ്. മാരിയറ്റില് നിന്ന് 2200 രൂപയുടെ ബിയറും 2400 രൂപയടെ സ്മിർണോഫ് വോഡ്കയുമാണ് നാലംഗ സംഘം വാങ്ങി കുടിച്ചത്.