ബെംഗളൂരു: നവരാത്രി തിരക്ക് പ്രമാണിച്ച് ബെംഗളൂരുവിനും കണ്ണൂരിനുമിടയില് പ്രത്യേക ട്രെയിന് സര്വീസ്. സേലം, പാലക്കാട്, ഷൊര്ണൂര് വഴിയാണ് ട്രെയിന് സര്വീസ് നടത്തുന്നത്.പാലക്കാട്, ഷൊര്ണൂര്, തിരൂര്, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളില് ട്രെയിനിന് സ്റ്റോപ്പുകളുണ്ടാകുമെന്നു ദക്ഷിണ പശ്ചിമ റെയില്വേ പ്രഖ്യാപിച്ചു.ശനിയാഴ്ച രാത്രി 12.05-ന് ബംഗളുരു സര് വിശ്വേശ്വരയ്യ ടെര്മിനലില് നിന്ന് പുറപ്പെട്ട് ശനിയാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് കണ്ണൂരിലെത്തും. ശനിയാഴ്ച വൈകീട്ട് 6.25-ന് കണ്ണൂരില് നിന്ന് പുറപ്പെടുന്ന ട്രെയിന് ഞായറാഴ്ച രാവിലെ ബെംഗളൂരു കന്റോണ്മെന്റില് സര്വീസ് അവസാനിപ്പിക്കും.