Home തിരഞ്ഞെടുത്ത വാർത്തകൾ ബംഗളൂരുവില്‍ ഊബര്‍ ടാക്സിയുടെ മറവില്‍ എംഡിഎംഎ വില്‍പ്പന; സംഘത്തിലെ പ്രധാന പ്രതി പിടിയില്‍

ബംഗളൂരുവില്‍ ഊബര്‍ ടാക്സിയുടെ മറവില്‍ എംഡിഎംഎ വില്‍പ്പന; സംഘത്തിലെ പ്രധാന പ്രതി പിടിയില്‍

പത്തനംതിട്ട: ബംഗളൂരുവില്‍ ഊബർ ടാക്സിയുടെ മറവില്‍ എംഡിഎംഎ വില്‍പ്പന നടത്തിയ സംഘത്തിലെ പ്രധാന പ്രതി പിടിയില്‍.തിരുവനന്തപുരം കാട്ടാക്കട സ്വദേശി മുഹമ്മദ് അനസ് (29) ആണ് പിടിയിലായത്.പന്തളം പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. രാജ്യാന്തര മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയായ നൈജീരിയൻ സ്വദേശി സാമുവല്‍ ക്ലബ്സൻ വോക്കാഫോർ എന്നയാളെ കുറച്ചു ദിവസം മുമ്പ് പന്തളം പൊലിസ് ഡല്‍ഹിയില്‍ നിന്നും പിടികൂടിയിരുന്നു. ഇയാളുമായി അടുപ്പമുള്ളയാളാണ് അനസെന്ന് പൊലിസ് പറയുന്നു.സാമുവല്‍ ക്ലബ്സൻ വോക്കാഫോർ ഉള്‍പ്പെടെ നാല് പേർ പിടിയിലായതോടെ അനസ് ആദ്യം ഡല്‍ഹിയിലേക്കും തുടർന്ന് മണാലിയിലേക്കും കടന്നു.

അടുത്തിടെ മടങ്ങിയെത്തിയ ശേഷം വർക്കലയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. സിം കാർഡുകളും മൊബൈല്‍ ഫോണുകളും ഉപേക്ഷിച്ച പ്രതി ഒരിക്കലും പിടിയിലാവുകയില്ലന്ന അമിത ആത്മവിശ്വാസത്തിലായിരുന്നു.പ്രതി വർക്കലയിലുള്ളതായി രഹസ്യ വിവരം ലഭിച്ച പൊലിസ് അവിടെയെത്തി അതിസാഹസികമായി പിടികൂടുകയായിരുന്നു. അടൂർ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പന്തളം സർക്കിള്‍ ഇൻസ്പെക്ടർ സി ബാബു കുറുപ്പ്, എസ്‌ഐ എബിൻ പ്രസാദ്, എഎസ്‌ഐ മാരായ ബി. ഷൈൻ, സുരേഷ് കുമാർ, സിവില്‍ പൊലിസ് ഓഫീസർമാരായ എസ്. അൻവർഷ, എസ്. ഷൈൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

You may also like

error: Content is protected !!
Join Our WhatsApp Group