പൊതുഗതാഗതം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ബെംഗളൂരില്‍ സുപ്രധാന മാറ്റങ്ങള്‍ നടപ്പാക്കാനൊരുങ്ങി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജി ബി എ).ഇതിൻ്റെ ഭാഗമായി തിരക്കേറിയ ജങ്ഷന് സമീപത്തുള്ള 103 ബസ് സ്റ്റോപുകള്‍ മാറ്റി സ്ഥാപിക്കാൻ തീരുമാനമായി. വ്യാഴാഴ്ച ചേർന്ന ജിബിഎ യോഗത്തിലാണ് തീരുമാനം. കൂടാതെ മെട്രോയിലും ബിഎംടിസി ബസുകളിലും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന മൊബിലിറ്റി കാർഡ് സംവിധാനം നടപ്പാക്കാനും യോഗം തീരുമാനിച്ചു.50 മീറ്റർ പരിധിയിലുള്ള 103 ബസ് സ്റ്റോപ്പുകളാണ് മാറ്റുന്നത്. ഈ ബസ്റ്റോപ്പുകള്ക്കെതിരെ പരാതി ഉയർന്നിട്ടുണ്ടെന്നും മാത്രമല്ല ചില സ്ഥലങ്ങളില്‍ ബസ് സ്റ്റോപ്പുകള്‍ വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ടെന്നും ജിബിഎ ചീഫ് കമ്മീഷ്ണർ മഹേശ്വർ റാവു പറഞ്ഞു. മാറ്റുന്ന ബസ് സ്റ്റോപ്പുകള്‍ക്ക് പകരം പുതിയ ബസ് സ്റ്റോപ്പുകള്‍ നിർമ്മിക്കും.

ഇവ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും നടപ്പാക്കുകയെന്നും അദ്ദേഹം അറിയിച്ചു. അതേസമയം പുതിയ പൈപ് ലൈനുകള്‍ സ്ഥാപിക്കാനുള്ള തീരുമാനവും യോഗത്തില്‍ കൈക്കൊണ്ടു.മാറ്റുന്ന ബസ് സ്റ്റോപ്പുകള്‍ക്ക് പകരം പുതിയ ബസ് സ്റ്റോപ്പുകള്‍ നിർമ്മിക്കും. പബ്ലിക്-പ്രൈവറ്റ് പാട്ണർഷിപ്പിലായിരിക്കും ഈ ബസ് സ്റ്റോപ്പുകള്‍ നിർമ്മിക്കുക. പുതിയ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കും. ഇതിനായി ഫയർ ഡിപ്പാർട്ട്മെൻ്റഅ 55 പുതിയ ലൊക്കേഷനുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ഘട്ടം ഘട്ടമായി നടപ്പിലാക്കാൻ എല്ലാ മുനിസിപ്പല്‍ കോർപ്പറേഷനുകള്‍ക്കും നിർദ്ദേശം നല്‍കിയതായി ജിബിഎ ചീഫ് കമ്മീഷ്ണർ മഹേശ്വർ റാവു അറിയിച്ചു.മൊബിലിറ്റി കാർഡുകള്‍ ഉടൻ നടപ്പാക്കുംമെട്രോയിലും ബിഎംടിസിയിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന കാർഡുകള്‍ ഇതിനോടകം തന്നെ തയ്യാറാക്കിയിട്ടുണ്ടെന്ന് റാവു യോഗത്തില്‍ അറിയിച്ചു. ഇതിൻ്റെ നടപടികള്‍ അവസാനഘട്ടത്തിലാണ്. വൈകാതെ തന്നെ അവതരിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിരീക്ഷണ ക്യാമറകളില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ സിറ്റി കോർപ്പറേഷനുമായി പങ്കുവെക്കണമെന്നും ഇത് വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും റാവു യോഗത്തെ അറിയിച്ചു.
ബി എം ടി സി, നമ്മ മെട്രോ, ബെസ്കോം , ഫയർ ഫോഴ്സ്, പോലീസ്, ബി ഡി എ എന്നിവയുള്‍പ്പെടെയുള്ള വിവിധ സർക്കാർ വകുപ്പുകളും ഏജൻസികളും ഇത് നടപ്പാക്കണം.നഗരത്തിലെ അപകടങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ‘സുരക്ഷ 75’ പദ്ധതിയുടെ നടപടികള്‍ വേഗത്തില്‍ പൂർത്തിയാക്കണമെന്നും സിറ്റി കോർപറേഷനുകള്‍ക്ക് യോഗത്തില്‍ റാവു നിർദേശം നല്കി.അതേസമയം നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായ ജംഗ്ഷനുകളിലൊന്നായ ഔട്ടർ റിംഗ് റോഡിലെ ഇബ്ലൂർ ജംഗ്ഷനിലെ നടപ്പാതയുടെ നിർമ്മാണം വേഗത്തില്‍ തന്നെ പൂർത്തിയാക്കണമെന്ന് മന്ത്രി ബൈര ഗൗഡ നിർദേശിച്ചു. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനായി ഫസ്റ്റ് മൈല്‍ , ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.