Home ചെന്നൈ 40000 രൂപയുടെ സണ്‍ഗ്ലാസ് വയോധികയ്ക്ക് സമ്മാനിച്ച്‌ വിജയ്; വീഡിയോ വൈറല്‍, അടുത്താഴ്ച ബ്രിട്ടനിലേക്ക്

40000 രൂപയുടെ സണ്‍ഗ്ലാസ് വയോധികയ്ക്ക് സമ്മാനിച്ച്‌ വിജയ്; വീഡിയോ വൈറല്‍, അടുത്താഴ്ച ബ്രിട്ടനിലേക്ക്

by ടാർസ്യുസ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് തന്റെ സണ്‍ഗ്ലാസ് ഒരു വയോധികയ്ക്ക് സമ്മാനിച്ച വീഡിയോ വൈറല്‍.മേട്ടൂര്‍ അണക്കെട്ടിലെ ജലം തുറന്നുവിട്ട ശേഷം തിരിച്ചു സേലത്തേക്ക് മടങ്ങവെയാണ് സംഭവം. മേട്ടൂരില്‍ നിന്ന് സേലത്തേക്ക് മടങ്ങുമ്പോഴാണ് വിജയ് ചിന്നഗവൂരില്‍ ഒത്തുകൂടിയ ജനങ്ങളുമായി സംവദിച്ചത്. ഇവിടെയുള്ള ചെല്ലം എന്ന വൃദ്ധയ്ക്കാണ് വിജയ് തന്റെ സണ്‍ഗ്ലാസ് സമ്മാനിച്ചത്.ചിന്നഗവൂരില്‍ വിജയ് സഞ്ചരിച്ച വാഹന വ്യൂഹം നിര്‍ത്തിയ ശേഷം വിജയ് ചെല്ലത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. തുടര്‍ന്ന് അവിടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കും സാരിയും മുണ്ടും സമ്മാനമായി നല്‍കി. ചെല്ലം വിജയിയോട് ചേര്‍ന്നു നില്‍ക്കുകയും സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്തു. ഈ വേളയിലാണ് വിജയ് സണ്‍ഗ്ലാസ് സമ്മാനിച്ചത്. തുടര്‍ന്ന് ചെല്ലവും വിജയും അവിടെ കൂടിയ ജനങ്ങളെ കൈവീശി കാണിച്ചു.

സാധാരണ കോട്ട് അണിയാറുള്ള വിജയ് സേലത്തേക്ക് വന്നത് മുണ്ടും ഷര്‍ട്ടും വേഷത്തിലാണ്. ചെല്ലത്തിന്റെ വീട്ടിലെത്തിയ വിജയ് എല്ലാവരുമായും സംസാരിക്കുന്നതും സന്തോഷം പങ്കിടുന്നതുമായ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. വിജയ് വീട്ടിലെത്തിയമ്പോള്‍ അന്തംവിട്ടുപോയെന്നും അദ്ദേഹം സണ്‍ഗ്ലാസ് സമ്മാനമായി നല്‍കിയെന്നും ചെല്ലം പറഞ്ഞു. ഫ്രഞ്ച് ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡ് ആയ ക്രിസ്റ്റ്യന്‍ ദിയോറിന്റെ സണ്‍ഗ്ലാസ് ആണ് വിജയ് നല്‍കിയത്. ഇതിന് 40000 രൂപയാണ് വില എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.മേട്ടൂര്‍ അണക്കെട്ടിലെ വെള്ളം തുറന്നുവിടുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് വിജയ് സേലത്ത് എത്തിയത്. ചെന്നൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ സേലത്ത് എത്തിയ അദ്ദേഹം പിന്നീട് കാറില്‍ മേട്ടൂരിലേക്ക് എത്തുകയായിരുന്നു. വിജയ് എത്തുന്നത് അറിഞ്ഞ് നിരവധി പേരാണ് പ്രദേശത്ത് തമ്പടിച്ചിരുന്നത്. ചടങ്ങിന് ശേഷം തിരിച്ചുവരുമ്പോഴാണ് ചെല്ലത്തിന്റെ വീട്ടിലെത്തിയത്.വിജയ് അടുത്താഴ്ച ബ്രിട്ടനിലേക്ക്വിജയ് ഈ മാസം പത്ത് മുതല്‍ ബ്രിട്ടനിലായിരിക്കും.

തമിഴ്‌നാട്ടിലേക്ക് ബിസനസുകാരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിജയുടെ യാത്ര. മുഖ്യമന്ത്രിയായ ശേഷം വിജയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. സെപ്തംബര്‍ 16 വരെ ബ്രിട്ടനില്‍ തങ്ങുന്ന വിജയ് നിരവധി യോഗങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വ്യവസായികളെ ആകര്‍ഷിക്കാനുള്ള സമാനമായ ശ്രമങ്ങള്‍ ആന്ധ്ര പ്രദേശ് സര്‍ക്കാരും നടത്തിവരികയാണ്.അതേസമയം, സെപ്തംബര്‍ നാല് മുതല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള മറ്റൊരു സംഘം തായ്‌വാന്‍ സന്ദര്‍ശിക്കുന്നുണ്ട്. വ്യവസായ മന്ത്രി കീര്‍ത്തനയുടെ നേതൃത്വത്തിലാണ് ഈ സംഘം പുറപ്പെടുന്നത്. ഇന്ത്യയും ബ്രിട്ടനും അടുത്തിടെ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിജയ് ബ്രിട്ടനില്‍ നിന്ന് കൂടുതല്‍ നിക്ഷേപ സാധ്യതകളുണ്ടോ എന്ന് ആരായുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group