Home കർണാടക ആറാം ക്ലാസ് മുതല്‍ എഐ പഠനം; കര്‍ണാടകയിലെ സ്കൂളുകളില്‍ ‘എഐ അക്ഷര’ പദ്ധതി വരുന്നു

ആറാം ക്ലാസ് മുതല്‍ എഐ പഠനം; കര്‍ണാടകയിലെ സ്കൂളുകളില്‍ ‘എഐ അക്ഷര’ പദ്ധതി വരുന്നു

by ടാർസ്യുസ്

ബെംഗളൂരു: ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ സാധ്യതകളും വെല്ലുവിളികളും വിദ്യാർഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി കർണാടകയിലെ സ്കൂളുകളില്‍ പുതിയ എഐ അധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം.ആറാം ക്ലാസ് മുതല്‍ എഐ പഠനം പരിചയപ്പെടുത്തുന്ന ‘എഐ അക്ഷര’ അഭിയാൻ നടപ്പാക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.വിദ്യാർഥികള്‍ക്ക് ചെറുപ്രായത്തില്‍ തന്നെ എഐ സാങ്കേതികവിദ്യയെക്കുറിച്ച്‌ അടിസ്ഥാന ധാരണ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എഐ ഉപകരണങ്ങളുടെ ഉപയോഗം മാത്രമല്ല, അവയുടെ ഉത്തരവാദിത്തപരമായ ഉപയോഗം, സാധ്യതകള്‍, പരിമിതികള്‍ എന്നിവയും പഠനത്തിന്റെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നത്.

നിലവിലെ വിദ്യാഭ്യാസ രീതിക്കൊപ്പം സാങ്കേതികവിദ്യാധിഷ്ഠിത പഠനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് പദ്ധതി പരിഗണിക്കുന്നത്. ആറാം ക്ലാസ് മുതല്‍ വിദ്യാർഥികളുടെ പ്രായത്തിനും പഠനനിലവാരത്തിനും അനുയോജ്യമായ രീതിയില്‍ എഐ ആശയങ്ങള്‍ പരിചയപ്പെടുത്തും.എഐയുടെ വളർച്ച വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന സാഹചര്യത്തിലാണ് കർണാടകയുടെ പുതിയ നീക്കം. സ്കൂള്‍ വിദ്യാഭ്യാസ ഘട്ടത്തില്‍ തന്നെ എഐ പരിജ്ഞാനം നല്‍കുന്നതിലൂടെ ഭാവിയിലെ സാങ്കേതിക ലോകത്തേക്ക് വിദ്യാർഥികളെ തയ്യാറാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

You may also like

error: Content is protected !!
Join Our WhatsApp Group