Home കർണാടക ബെംഗളൂരു പോലീസ് പൊളിച്ചുപണിയും; വരുന്നത് 5 കമ്മീഷണര്‍മാര്‍, കാനന പാര്‍ക്ക് പ്രഖ്യാപിച്ച്‌ ഡികെ ശിവകുമാര്‍

ബെംഗളൂരു പോലീസ് പൊളിച്ചുപണിയും; വരുന്നത് 5 കമ്മീഷണര്‍മാര്‍, കാനന പാര്‍ക്ക് പ്രഖ്യാപിച്ച്‌ ഡികെ ശിവകുമാര്‍

by ടാർസ്യുസ്

ബെംഗളൂരു പോലീസ് സംവിധാനത്തില്‍ കാതലായ അഴിച്ചുപണിക്ക് ഡികെ ശിവകുമാര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍. പോലീസ് കമ്മീഷണറേറ്റ് അഞ്ചാക്കി തിരിക്കാനാണ് ആലോചന.നിലവിലുള്ള കമ്മീഷണറുടെ പരിധിയേക്കാള്‍ കൂടുതല്‍ പ്രദേശങ്ങള്‍ സിറ്റി പോലീസ് സംവിധാനത്തില്‍ ഉള്‍പ്പെടും. കൂടുതല്‍ പോലീസ് സ്‌റ്റേഷന്‍ വരും. കൂടുതല്‍ പോലീസുകാരെയും നിയമിക്കും. ഗുണ്ടകളെ നേരിടാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയുമായി ചേര്‍ന്ന് നഗരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കാനാണ് പദ്ധതി. കൂടുതല്‍ മരങ്ങള്‍ വച്ചു പിടിപ്പിക്കും. നഗരത്തില്‍ കാനന പാര്‍ക്കുകള്‍ അഞ്ചെണ്ണമാണ് വരാന്‍ പോകുന്നത്. കൂടാതെ ഏഴ് തടാകങ്ങള്‍ നവീകരിക്കുമെന്നും ഡികെ പറയുന്നു. പോലീസ് സംവിധാനത്തില്‍ വരാന്‍ പോകുന്ന മാറ്റങ്ങള്‍ അറിയാം.

പോലീസിന്റെ പ്രവര്‍ത്തനം പുനഃസംഘടിപ്പിക്കാനാണ് ഡികെ ശിവകുമാറിന്റെ പദ്ധതി. ഒരു കമ്മീഷണര്‍ ഓഫീസിന് പകരം ഇനി അഞ്ച് കമ്മീഷണര്‍ ഓഫീസ് വരും. ബൈംഗളൂരുവിലെ ക്രമസമാധാനം ശക്തമാക്കാനാണിത്. പോലീസുകാര്‍ക്ക് ജോലി ഭാരം കുറയ്ക്കുകയും ലക്ഷ്യമാണ്. സെന്‍ട്രല്‍, ഈസ്റ്റ്, വെസ്റ്റ്, നോര്‍ത്ത്, സൗത്ത് എന്നിങ്ങനെ അഞ്ച് കമ്മീഷണര്‍ ഓഫീസ് വരും.അഞ്ച് കമ്മീഷണര്‍മാരും റിപ്പോര്‍ട്ട് ചെയ്യുന്ന ചീഫ് പോലീസ് കമ്മീഷണറുണ്ടാകും. നിലവില്‍ 712 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലാണ് നിലവിലെ കമ്മീഷണറുടെ അധികാരം. ഇതോടൊപ്പം ബെംഗളൂരു റൂറല്‍, രാമനഗര ജില്ലകള്‍ കൂടി കമ്മീഷണറുടെ കീഴിലായി മാറും. 6633 അധിക നിയമനങ്ങള്‍ കൂടി വരാന്‍ പോകുകയാണ്. 764 കോടി രൂപയാണ് ഇതിന് വേണ്ടി വരിക. റിക്രൂട്ടിങ് ചെലവിന് മാത്രം 368 കോടി വേണ്ടി വരും.ബെംഗളൂരുവിലെ ട്രാഫിക് കുരുക്ക് അഴിക്കാനും ഡികെ ശിവകുമാര്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്.

ട്രാഫിക് പോലീസ് കോര്‍പറേഷവുമായി സഹകരിച്ചാണ് പദ്ധതി ഒരുക്കുന്നത്. ഗുണ്ടകളെ നേരിടുന്നതിന് പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുമെന്നും ഡികെ ശിവകുമാര്‍ തന്റെ സ്വാതന്ത്ര ദിന സന്ദേശത്തില്‍ പറഞ്ഞു. ഒന്നര ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.അഞ്ച് കാനന പാര്‍ക്കുകളാണ് സര്‍ക്കാര്‍ നിര്‍മിക്കാന്‍ പോകുന്നത്. തുരഹള്ളി ഫോറസ്റ്റ്, തോട്ടിക്കല്ല് ഫാള്‍സ്, നെറ്റിഗരെ, ബിഎം കാവല്‍ ഫോറസ്റ്റ് ഏരിയ, ബസവന്തര, മണ്ടൂര്‍-ജ്യോതിപുര എന്നിവിങ്ങളിലാണ് പാര്‍ക്കുകള്‍ നിര്‍മിക്കുക. ഏഴ് തടാകങ്ങള്‍ നവീകരിക്കാനും പദ്ധതി ഒരുങ്ങുകയാണ്. കാല്‍നട യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ലഭിക്കുന്ന രീതിയില്‍ ബെംഗളൂരു നഗരത്തില്‍ മാറ്റം വരുത്തും. മാലിന്യ രഹതി നഗരമാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group