ബംഗളൂരു: ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മലയാള ചിത്രം ചാവേര്‍ ഇന്ത്യന്‍ മത്സരവിഭാഗത്തിലെ മൂന്നാമത്തെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്തത്.
സുജയ് ധാക്കെ സംവിധാനം ചെയ്ത ‘ശ്യാംജി ആയി’ ആണ് മികച്ച ഇന്ത്യന്‍ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്.ആര്‍. മന്ദിരമൂര്‍ത്തി സംവിധാനം ചെയ്ത തമിഴ് ചിത്രം ‘അയോതി’ മികച്ച രണ്ടാമത്തെ ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.മുതിര്‍ന്ന സംവിധായകന്‍ എം.എസ്. സത്യുവിന് സമഗ്ര സംഭാവനക്കുള്ള ആജീവനാന്ത പുരസ്‌കാരവും ലഭിച്ചു.
ഏഷ്യന്‍ സിനിമാ മത്സരവിഭാഗത്തില്‍ അംജദ് അല്‍ റഷീദിന്റെ ‘ഇൻശാ അല്ലാഹ് എ ബോയ്’ മികച്ച ചിത്രമായി. ജയന്ത് ദിഗംബര്‍ സോമല്‍ക്കര്‍ സംവിധാനം ചെയ്ത മറാത്തിചിത്രം ‘സ്ഥല്‍’ ആണ് രണ്ടാമത്തെ മികച്ച ചിത്രം. ഷോക്കിര്‍ ഖോല്‍നിക്കോവ് സംവിധാനം ചെയ്ത ഉസ്‌ബക് ചിത്രം ‘സണ്‍ഡേ’ മൂന്നാമത്തെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.സുമന്ത് ബട്ട് സംവിധാനം ചെയ്ത കന്നട ചിത്രം ‘മിത്യ’യ്ക്ക് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു.
അമര്‍ സംവിധാനം ചെയ്ത ‘നിര്‍വാണ’യാണ് മികച്ച കന്നട ചിത്രം. കെ. യശോധപ്രകാശ് സംവിധാനം ചെയ്ത ‘കണ്ടീലു’ രണ്ടാമത്തെ മികച്ച കന്നട ചിത്രമായും എസ്. രംഗസ്വാമി സംവിധാനം ചെയ്ത ‘ആളിന്ത്യ റോഡിയോ’ മൂന്നാമത്തെ മികച്ച ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.