ബെംഗളൂരു : കർണാടകത്തിൽ ശനിയാഴ്ച 104 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 271 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1752 പരിശോധനകൾ നടത്തി. 5.93 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ബെംഗളൂരുവിൽ പുതിയതായി 85 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 234 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കോവിഡിന്റെ പുതിയ വകഭേദം ഭീഷണിയായിമാറുമെന്ന ആശങ്കയ്ക്കിടെ ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ക്രിസ്മസ്- പുതുവത്സരാവധി വരുന്നതിനാൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മുതിർന്നവർ മുഖാവരണം ധരിക്കണമെന്നും നിർദേശിക്കുന്നു.
എന്നാൽ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ കണക്കിലെടുത്ത് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി ദിനേശ് ഗുണ്ടുറാവു വ്യക്തമാക്കി. കേരളത്തിലും കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ ദക്ഷിണകന്നഡ ജില്ലയും കേരളവും അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ താത്കാലിക ചെക്പോസ്റ്റുകൾ സ്ഥാപിച്ചതായി മന്ത്രി അറിയിച്ചു.
എ.ഐ കൂടുതല്‍ നന്നായി ജോലി ചെയ്യും; 30000 ജീവനക്കാരെ ഗൂഗിള്‍ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ കൂടുതല്‍ മെച്ചപ്പെട്ടതോടെ കൂടുതല്‍ ജീവനക്കാരെ ഒഴിവാക്കാനൊരുങ്ങി ഗൂഗിള്‍.30000 ജീവനക്കാരെ ഗൂഗിള്‍ പിരിച്ചുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.തൊഴിലിടങ്ങളില്‍ എ.ഐ കൂടുതല്‍ പിടിമുറുക്കുന്നതിന്റെ ഭാഗമായി 12,000ത്തിനുമേല്‍ ജീവനക്കാരെയാണ് ഗൂഗിള്‍ ഈ വര്‍ഷം ഇതുവരേക്കും പിരിച്ചുവിട്ടിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഈ എണ്ണം ക്രമാനുഗതമായി വര്‍ദ്ധിക്കും എന്നാണ് കരുതപ്പെടുന്നത്.ഗൂഗിള്‍ പ്ലാറ്റ്‌ഫോമുകളില്‍ പരസ്യങ്ങള്‍ ചെയ്യുന്നതിന് മെഷീണ്‍ ലേണിങ്ങ് സാങ്കേതികവിദ്യ കൂടുതല്‍ ഉപയോഗിക്കാന്‍ ഗൂഗിളിന് താത്പര്യമുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി പുതിയ പരസ്യങ്ങള്‍ നിര്‍മ്മിക്കാനായി എ.ഐ ടൂളുകള്‍ കമ്ബനി ഇതിനോടകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
‘ദി ഇന്‍ഫര്‍മേഷന്‍’ എന്ന വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഗൂഗിള്‍ പരസ്യ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും നിരവധി പേരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നുണ്ട്. പരസ്യം നിര്‍മിക്കുന്നതിനുള്ള പ്രധാന ടൂളുകളിലൊന്നാണ് പെര്‍ഫോമന്‍സ് മാക്‌സ് (പി മാക്‌സ്).പരസ്യവിഭാഗത്തിലും പുറത്തുമായി മുപ്പതിനായിരത്തോളം പേരുടെ ജോലി നഷ്ടപ്പെടുമെന്ന റിപ്പോര്‍ട്ടിനെ സംബന്ധിച്ച് ഗൂഗിളില്‍ നിന്നും പ്രതികരണമൊന്നും ഇതുവരേക്കും ഉണ്ടായിട്ടില്ല.