ബെംഗളൂരു : അടുത്തവർഷം യൂണിറ്റിന്49 പൈസവീതം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി വിതരണകമ്പനിയായ ബെസ്കോം കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനെ സമീപിച്ചു. ഈ വർഷം 1738 കോടിയുടെ നഷ്ടമുണ്ടായെന്നും നിരക്കുവർധിപ്പിക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നുമാണ് ബെസ്കോമിന്റെ നിലപാട്.ഇക്കാര്യത്തിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ റെഗുലേറ്ററി കമ്മിഷൻ തീരുമാനമെടുക്കുമെന്നാണ് വിവരം.അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ നിരക്കുവർധന പ്രതിഛായയെ ബാധിക്കുമെന്നതിനാൽ സർക്കാർ ഇക്കാര്യം എതിർത്തേക്കുമെന്നും സൂചനകളുണ്ട്. നേരത്തേയും നിരക്കുവർധന ആവശ്യപ്പെട്ട് ബെസ്കോം റെഗുലേറ്ററി കമ്മിഷനെ സമീപിച്ചിരുന്നു.
ഗുജറാത്ത് തീരത്തിനടുത്ത് എണ്ണക്കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം; കപ്പലില്‍ സ്ഫോടനവും തീപിടിത്തവും,
ഗുജറാത്ത് തീരത്തിനടുത്ത് ചരക്ക് കപ്പലിന് നേരെ ആക്രമണം. സൗദി അറേബ്യയില്‍ നിന്ന് മംഗലാപുരത്തേക്ക് ക്രൂഡ് ഓയിലുമായി വന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്.ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ കപ്പലില്‍ സ്ഫോടനവും തീപിടിത്തവും ഉണ്ടായെന്നാണ് വിവരം. ആര്‍ക്കെങ്കിലും പരിക്കേറ്റതായോ ആളപായമുണ്ടായെന്നോ വിവരമില്ല.എന്നാല്‍ കപ്പലിന്റെ പ്രവര്‍ത്തനത്തെ ആക്രമണം സാരമായി ബാധിച്ചിട്ടുണ്ട്. ഗുജറാത്ത് തീരത്ത് നിന്ന് നാവിക സേനയും കോസ്റ്റ് ഗാര്‍ഡും കപ്പലിന് അടുത്തേക്ക് യാത്ര തിരിച്ചു. ഒരു നിരീക്ഷണ ഡ്രോണും ഇവിടേക്ക് അയച്ചതായി നാവിക സേന വ്യക്തമാക്കി. കപ്പലിലെ 20 ജീവനക്കാര്‍ ഇന്ത്യക്കാരാണ്.
ഗുജറാത്തിലെ പോര്‍ബന്തറിന് 217 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. ഇസ്രയേല്‍ പങ്കാളിത്തമുള്ള നൈജീരിയൻ കൊടിയുള്ള കപ്പലാണിത്. ആരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.