Home കർണാടക യുവതികളുടെ 26 സെക്കൻഡ് അടിപിടി വീഡിയോ വൈറലായത് റോക്കറ്റ് വേഗത്തില്‍!

യുവതികളുടെ 26 സെക്കൻഡ് അടിപിടി വീഡിയോ വൈറലായത് റോക്കറ്റ് വേഗത്തില്‍!

by ടാർസ്യുസ്

ബെംഗളൂരു: വീഡിയോയ്ക്ക് 26 സെക്കൻഡ് ദൈർഘ്യമേ ഉള്ളൂവെങ്കിലും വൈറലായത് റോക്കറ്റ് വേഗത്തിലാണ് വൈറലായത്. സണ്‍ഡേ റീല്‍സ് ചിത്രീകരിക്കുന്നതിനിടയില്‍ ബെംഗളൂരുവിലെ കബ്ബണ്‍ പാർക്കില്‍ വെച്ച്‌ രണ്ട് യുവതികള്‍ പരസ്പരം പോരടിക്കുന്ന ദൃശ്യങ്ങളാണ് വളരെ വേഗം ഇൻസ്റ്റയിലും ഫേസ്ബുക്കിലും വൈറലായത്.സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കബ്ബണ്‍ പാർക്കില്‍ രണ്ട് യുവതികള്‍ പരസ്പരം മുടിയില്‍ പിടിച്ചു വലിക്കുകയും മർദ്ദിക്കുകയും ചെയ്യുന്നതിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

പാർക്കിലെ പാതയില്‍ പരസ്പരം ആക്രമിക്കുന്ന ഇവരെ കണ്ട് നിരവധി പേരാണ് തടിച്ചുകൂടിയത്. എന്നാല്‍, ചുറ്റും കൂടിയവർ വീഡിയോ എടുക്കുന്ന തിരക്കിലായിരുന്നു. വഴക്ക് ഇല്ലാതാക്കാൻ കാഴ്ചക്കാർ ആരും ശ്രമിച്ചില്ല.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, സോഷ്യല്‍ മീഡിയ റീല്‍സ് ചിത്രീകരിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് വഴക്കില്‍ കലാശിച്ചതെന്നാണ് റിപ്പോർട്ടുകള്‍. സംഭവസ്ഥലത്തുണ്ടായിരുന്നവർ മൊബൈല്‍ ഫോണുകളില്‍ പകർത്തിയ ദൃശ്യങ്ങള്‍ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ അതിവേഗം വൈറലായി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക പരാതികളോ പൊലീസ് പ്രസ്താവനകളോ പുറത്തിറങ്ങിയിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group