ചെന്നൈ-പാലക്കാട് എക്‌സ്പ്രസില്‍ മിഡില്‍ ബർത്ത് വീണ് യുവതിക്ക് ഗുരുതര പരുക്ക്. ചെന്നൈയില്‍ നിന്ന് പാലക്കാടേക്ക് വരികയായിരുന്ന 22651 നമ്ബർ ട്രെയിനിലെ സ്ലീപ്പർ കോച്ചിലെ മിഡില്‍ ബെർത്താണ് വീണത്.തിങ്കളാഴ്ച ജോലാർപേട്ട പിന്നിടുമ്ബോഴാണ് അപകടം. പരുക്കേറ്റ യുവതിക്ക് പ്രാഥമിക ചികിത്സ പോലും ട്രെയിനില്‍ ലഭ്യമായില്ലെന്ന് യുവതിയുടെ ഭർത്താവ് ആരോപിച്ചു.ട്രെയിൻ സേലത്ത് എത്തിയ ശേഷമാണ് യുവതിയെ ആംബുലൻസില്‍ കയറ്റി ആശുപത്രിയിലെത്തിക്കാൻ സംവിധാനമൊരുക്കിയതെന്നും ഭർത്താവ് ആരോപിച്ചു.
ചെന്നൈ സ്വദേശിയായ സൂര്യ മുരുകനാണ്(39) പരുക്കേറ്റത്. മിഡില്‍ ബെർത്തില്‍ ആളില്ലായിരുന്നു. പുലർച്ചെ 1.15ഓടെ ലോവർ ബെർത്തില്‍ കിടന്ന സൂര്യയുടെ ദേഹത്തേക്ക് മിഡില്‍ ബെർത്ത് വീഴുകയായിരുന്നു.മറ്റൊരു കോച്ചിലാണ് ഭർത്താവ് ജ്യോതിശങ്കർ കിടന്നിരുന്നത്. അപകടത്തില്‍ യുവതിയുടെ തലയ്ക്കാണ് പരുക്കേറ്റത്. രക്തം ഒലിച്ച നിലയില്‍ യുവതി ചികിത്സാ സഹായം തേടിയെങ്കിലും ലഭ്യമായില്ലെന്ന് ജയശങ്കർ ആരോപിച്ചു. പുലർച്ചെ 2.40ഓടെയാണ് ട്രെയിൻ സേലത്ത് എത്തിയത്. ഇതുവരെ തുണി കെട്ടിവെച്ചാണ് തലയിലെ രക്തമൊഴുക്ക് ഒരുപരിധി വരെ തടഞ്ഞത്.
ജീവിതത്തില്‍ ഒറ്റപ്പെടാനുള്ള സാധ്യത മുൻകൂട്ടി കാണണം- നവ്യ നായര്‍
ജീവിതത്തില്‍ നാളെ ഒറ്റപ്പെട്ടു പോയാല്‍ ആ അവസ്ഥയെ എങ്ങനെ മറികടക്കണം എന്ന് ശീലിക്കുകയാണ് നടി നവ്യ നായർ. സോളോ ട്രിപ്പുകള്‍ ഏറെ ഇഷ്ടപെടുന്ന നവ്യ എന്തുകൊണ്ടാണ് അത്തരത്തില്‍ യാത്രകള്‍ ചെയ്യുന്നതെന്നാണ് പറയുന്നത്.ഞാൻ എന്റെ മുൻപിലേക്ക് പോകുമ്ബോള്‍ നമ്മള്‍ പ്രായം ആയികൊണ്ടിരിക്കുകയാണ്. പ്രായം ആകുമ്ബോള്‍ നമ്മുടെ നിയന്ത്രണത്തില്‍ അല്ലാതെ പല കാര്യങ്ങളും സംഭവിക്കും. ചില ആളുകള്‍ക്ക് പ്രായം കൂടുമ്ബോള്‍ ഇറിറ്റേഷൻ ഒക്കെയുണ്ടാകും.
ഞാൻ എങ്ങനെ അതിനെ തരണം ചെയ്യും എന്ന് പറയാൻ ആകില്ല. അതുകൊണ്ടാണ് ഞാൻ ഇപ്പോള്‍ സോളോ ട്രിപ്പുകള്‍ ചെയ്യുന്നത്. ഈ ഒറ്റപ്പെടലിന്റെ എങ്ങനെ ഫേസ് ചെയ്യും എന്നത് പല നാളുകളായി ഞാൻ ഇങ്ങനെ നോക്കികാണുകയാണ്.കാരണം അച്ഛനും അമ്മയും എന്റെ ഒപ്പം ഇല്ലാതെ വരുമ്ബോള്‍ അവർ ഇപ്പോള്‍ തന്നു കൊണ്ടിരിക്കുന്ന കെയർ ഉണ്ടല്ലോ. കഴിച്ചോ കുളിച്ചോ അങ്ങനെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും അവർ ചെലുത്തുന്ന ശ്രദ്ധ, അത് ഇല്ലാതെ ആകുമ്ബോള്‍ ഞാൻ എന്ത് ചെയ്യും എന്ന പേടി കൊണ്ടാണ് ഞാൻ അധികവും ഒറ്റക്ക് യാത്രകള്‍ ചെയ്തു തുടങ്ങിയത്. അങ്ങനെ ഒരു ട്രിപ്പിന് പോയപ്പോള്‍ എനിക്ക് പനി പിടിച്ചു പണി കിട്ടി. ആരും ഒപ്പമില്ല ഒരു സഹായം ചെയ്യാൻ എന്ന് തിരിച്ചറിഞ്ഞു. സത്യത്തില്‍ നമ്മള്‍ ഒറ്റപെടണം. ഒറ്റപ്പെട്ടുകൂടി നമ്മള്‍ ശീലിക്കണം. നമ്മളുടെ ജീവിതത്തില്‍ ഒറ്റപ്പെടാനുള്ള സാധ്യത ഉണ്ടെന്ന് നമ്മള്‍ മുൻകൂട്ടി കാണണം.