തിരുവനന്തപുരം: വർക്കലയില്‍ ട്രെയിനില്‍ നിന്നും തള്ളിയിട്ട യുവതിയുടെ നില ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോർട്ട്.അക്രമി സുരേഷ് കുമാറിനെ പോലീസ് കൊച്ചുവേളിയില്‍ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

യുവതി തിരുവനന്തപുരത്തേക്കുള്ള കേരളം എക്സ്പ്രസിലാണ് യാത്ര ചെയ്തിരുന്നത്. സംഭവം നദാനന്ത അയന്തി മേല്‍പ്പാലത്തിന് സമീപമാണ്. യുവതയെ വർക്കലയിലെ ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ട്രാക്കില്‍ കിടന്ന യുവതിയെ എതിരെ വന്ന മെമു ട്രെയിൻ നിർത്തി അതില്‍ കയറ്റിയാണ് വർക്കല സ്റ്റേഷനില്‍ എത്തിച്ചത് എന്നാണ് റിപ്പോർട്ട്.യുവതിയെ ആരോ തള്ളിയിട്ടതാണെന്ന സംശയത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുള്‍ അഴിയുന്നത്. യുവതി ആലുവയ്ക്ക് നിന്നാണ് ടിക്കറ്റ് എടുത്തിരിക്കുന്നത്.