Home Featured ഭര്‍ത്താവിനെയും 6 കുട്ടികളെയും ഉപേക്ഷിച്ച്‌ ഭിക്ഷക്കാരനൊപ്പം ഒളിച്ചോടി യുവതി

ഭര്‍ത്താവിനെയും 6 കുട്ടികളെയും ഉപേക്ഷിച്ച്‌ ഭിക്ഷക്കാരനൊപ്പം ഒളിച്ചോടി യുവതി

by admin

ഉത്തർപ്രദേശിലെ ഹർദോയി ജില്ലയില്‍ നിന്നുള്ള 36കാരിയായ സ്ത്രീ തന്റെ ഭർത്താവിനെയും ആറ് കുട്ടികളെയും ഉപേക്ഷിച്ച്‌ ഭിക്ഷക്കാരനൊപ്പം ഒളിച്ചോടി.ഭാര്യയെ കാണാതായതിന് പിന്നാലെ ഭർത്താവ് രാജു പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലിസ് കേസെടുത്ത് അന്വേഷണ ആരംഭിച്ചിരിക്കുകയാണ്.ഭാര്യ രാജേശ്വരിക്കും അവരുടെ ആറ് കുട്ടികള്‍ക്കുമൊപ്പം ഹർദോയിയിലെ ഹർപാല്‍പൂർ ഏരിയയിലാണ് താൻ താമസിക്കുന്നത് എന്ന് 45കാരനായ രാജു പരാതിയില്‍ പറയുന്നു. 45 കാരനായ നൻഹെ പണ്ഡിറ്റ് ചിലപ്പോള്‍ അയല്‍പക്കത്ത് ഭിക്ഷ യാചിക്കാൻ വരുമായിരുന്നുവെന്ന് രാജു പറയുന്നു.

നാൻഹെ പലപ്പോഴും രാജേശ്വരിയുമായി ചാറ്റ് ചെയ്യാറുണ്ടെന്നും അവർ ഫോണിലൂടെ സംസാരിക്കാറുണ്ടെന്നും രാജു പറഞ്ഞു.ജനുവരി മൂന്നിന് ഉച്ചയ്ക്ക് 2 മണിയോടെ എന്റെ ഭാര്യ രാജേശ്വരി ഞങ്ങളുടെ മകള്‍ ഖുശ്ബുവിനോട് വസ്ത്രങ്ങളും പച്ചക്കറികളും വാങ്ങാൻ മാർക്കറ്റിലേക്ക് പോവുകയാണെന്ന് പറഞ്ഞു. അവള്‍ തിരിച്ചെത്താതായപ്പോള്‍ ഞാൻ അവളെ എല്ലായിടത്തും തിരഞ്ഞു. പക്ഷേ അവള കണ്ടില്ല.

എന്റെ ഭാര്യ വീട്ടില്‍ നിന്ന് പോയി. എരുമയെ വിറ്റ പണവുമായി നാൻഹെ പണ്ഡിറ്റ് അവളെ തന്റെ കൂടെ കൊണ്ടുപോയതായി ഞാൻ സംശയിക്കുന്നു, ” രാജു പരാതിയില്‍ പറഞ്ഞു.ഇപ്പോള്‍ നാൻഹെ പണ്ഡിറ്റിനെ തിരയുകയാണ് പോലീസ്. ബി എൻ എസിന്റെ സെക്ഷൻ 87 പ്രകാരമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മോഷ്ടിക്കാൻ കയറിയെങ്കിലും ഒന്നും കിട്ടിയില്ല; നിരാശയില്‍ വീട്ടുക്കാരിയെ ചുംബിച്ച്‌ കള്ളൻ

വീടിനുള്ളില്‍ അതിക്രമിച്ചു കയറിയ കള്ളൻ ഒന്നും കിട്ടാത്ത നിരാശയില്‍ യുവതിയെ ചുംബിച്ച്‌ രക്ഷപ്പെട്ടു.മുംബൈയിലെ മലാഡിലാണ് സംഭവം. കവർച്ച നടത്തുക എന്ന ഉദേശത്തോടെ കയറിയതാണെങ്കിലും വിലപിടിപ്പുള്ള വസ്തുക്കളൊന്നും കണ്ടെത്താനാകാതെ വന്നതോടെയാവാം മോഷ്ടാവ് അപ്രതീക്ഷിതമായ നീക്കത്തിലേക്ക് തിരിഞ്ഞതെന്നാണ് പൊലീസ് നിഗമനം. യുവതി തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനുമൊടുവില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.

കള്ളന്‍റെ വിചിത്രമായ പെരുമാറ്റത്തെക്കുറിച്ച്‌ വ്യാപകമായ ചർച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാരനെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്

You may also like

error: Content is protected !!
Join Our WhatsApp Group