Home Featured ബെംഗളുരൂ : വിറകടുപ്പുകൾ ഉപയോഗിക്കുന്ന വീട്ടമ്മമാർക്ക് ഗുരുതര മറവിരോഗവും മസ്‌തിഷ്ക രോഗവും ബാധിക്കുമെന്ന് പഠനം

ബെംഗളുരൂ : വിറകടുപ്പുകൾ ഉപയോഗിക്കുന്ന വീട്ടമ്മമാർക്ക് ഗുരുതര മറവിരോഗവും മസ്‌തിഷ്ക രോഗവും ബാധിക്കുമെന്ന് പഠനം

by admin

ബെംഗളുരൂ : വിറകടുപ്പുകളിൽനിന്നുള്ള പുക ശ്വസിക്കുന്നത് വീട്ടമ്മമാരുടെ മസ്‌തിഷ്‌കത്തെ ഗുരുതരമായി ബാധിക്കുന്നുവെന്ന് പഠനം. മറവിരോഗത്തിനും മസ്‌തിഷ്‌കത്തിന്റെ ഘടന നശിക്കുന്നതിനും ഇത് കാരണമാകുന്നുവെന്നാണ് ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ സെൻ്റർ ഓഫ് ബ്രെയിൻ റിസർച്ച് നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.

കർണാടകയിലെ കോലാറിൽ 4000-ത്തിലേറെപ്പേരിലാണ് പഠനം നടത്തിയത്. പുക പുറത്തേക്കുപോകുന്നതിന് അടുക്കളകളിൽ ശരിയായരീതിയിലുള്ള സംവിധാനമില്ലാത്തതാണ് ഗുരുതരമായ ആരോഗ്യപ്രശ്‌നത്തിന് കാരണമാകുന്നത്.വിറകടുപ്പുകൾമാത്രം ഉപയോഗിക്കുന്നവർ, പാചകവാതകവും വൈദ്യുതി അടുപ്പുകളും വിറകടുപ്പുകളും ഉപയോഗിക്കുന്നവർ, പാചകവാതകവും വൈദ്യുതി അടുപ്പുകളും മാത്രം ഉപയോഗിക്കുന്നവർ എന്നിങ്ങനെ മൂന്നുവിഭാഗമായി തിരിച്ചാണ് പഠനം നടത്തിയത്.ഇതിൽ വിറകടുപ്പുകൾ ഉപയോഗിക്കുന്നവരുടെ മസ്തിഷ്കത്തിന് കാര്യമായ തകരാറുണ്ടാകുന്നതായി കണ്ടെത്തുകയായിരുന്നു. എംആർഐ സ്‌കാനിങ് അടക്കമുള്ള മാർഗങ്ങളിലൂടെയാണ് പരിശോധനകൾനടത്തിയത്.

വിറകുംമറ്റും കത്തുമ്പോഴുണ്ടാകുന്ന ഹാനികരമായ വാതകങ്ങൾ ശ്വസിക്കുന്നത് ശ്വാസകോശത്തെ ബാധിക്കും. ഇതിനൊപ്പം മസ്‌തിഷ്കത്തെയും ഗുരുതരമായി ബാധിക്കുന്നുവെന്നാണ് പഠനറിപ്പോർട്ടിൽ പറയുന്നത്. കർണാടകയിൽ 30 ശതമാനത്തോളം വീടുകളിൽ വിറകടുപ്പ് ഉപയോഗിക്കുന്നുണ്ട്. അതിനാൽ ഇതിന്റെ പരിണിതഫലം അതിരൂക്ഷമാണെന്നാണ് വിലയിരുത്തുന്നത്.

ലൈംഗിക സുഖത്തിനായി സ്വകാര്യ ഭാഗത്ത് മോയിസ്ചറൈസര്‍ കുപ്പി തിരുകി; ആശുപത്രിയില്‍ ചികിത്സ തേടി 27 വയസ്സുകാരി

ഡല്‍ഹിയില്‍ 27 വയസ്സുകാരി ലൈംഗിക സുഖത്തിനായി സ്വകാര്യ ഭാഗത്തേക്ക് മോയിസ്ചറൈസർ കുപ്പി തിരുകി.ശേഷം വയറുവേദന അനുഭവപ്പെട്ട സ്ത്രീയ്ക്ക് മലമൂത്ര വിസർജ്ജനം നടത്താൻ കഴിയാത്ത സ്ഥിതി വന്നു. സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷം നില വഷളായതോടെയാണ് സ്ത്രീ അടുത്തുള്ള പ്രാദേശിക ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍ യുവതിയുടെ നില ഗുരുതരമായതിനാല്‍ അവിടെ നിന്നും തുടർ ചികിത്സയ്ക്കായി ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇവിടെ നടത്തിയ വിദഗ്ധ ചികിത്സയില്‍ ഡോക്ടർമാർ സിഗ്മോയിഡോസ്കോപ്പി വഴി യുവതിയുടെ കുടലില്‍ കുടുങ്ങിയ മോയിസ്ചറൈസർ കുപ്പി വിജയകരമായി പുറത്തെടുത്തു. ഡോ. ആശിഷ് ഡേ, ഡോ. തരുണ്‍ മിത്തല്‍, ഡോ. ശ്രേയസ് മംഗ്ലിക്, ഡോ. അൻമോള്‍ അഹൂജ, അനസ്തറ്റിസ്റ്റ് ഡോ. പ്രശാന്ത് അഗർവാള്‍ എന്നിവരടങ്ങിയ മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ആരോഗ്യ നില ഭേദപ്പെട്ടതോടെ യുവതിയെ ഡിസ്‌ചാർജ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group