20കളിലുള്ള യുവതീ യുവാക്കള്‍ക്ക് ബംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ടെക്കി നല്‍കിയ ഉപദേശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് തിരി കൊളുത്തിയിരിക്കുന്നത്.വ്യക്തിഗത വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഉള്‍ക്കാഴ്ചകള്‍ പങ്കുവയ്ക്കുന്നതിലൂടെ പ്രശസ്തനായ ശോഭിത് ശ്രീവാസ്തവയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നിക്ഷേപം നടത്തേണ്ടതിന്റെയും ഉത്പാദന ക്ഷമതയുടെയും പ്രധാന്യം ഊന്നിപ്പറയുന്ന പോസ്റ്റുകളാണ് ശോഭിത് പങ്കുവെച്ചിരിക്കുന്നത്. നൈപുണ്യ വികസനത്തിനും സാമ്ബത്തിക ആസൂത്രണത്തിനും മുന്‍ഗണന നല്‍കണമെന്നും അച്ചടക്കത്തോടെയുള്ള ദിനചര്യ നിലനിര്‍ത്തണമെന്നുമുള്ള അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ വളരെ വേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
മാക് ബുക്ക് വാങ്ങുക, ജിമ്മില്‍ അംഗത്വമെടുക്കുക, വീട്ടുജോലികള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു സ്ത്രീയെ നിയമിക്കുക തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ ഉപദേശത്തില്‍ ഉള്‍പ്പെടുന്നു. ഒരാളുടെ കരിയറിന്റെ തുടക്കകാലത്ത് വ്യക്തിഗത വളര്‍ച്ചയും നിക്ഷേപത്തിനും മുന്‍ഗണന നല്‍കുന്നത് ദീര്‍ഘകാലത്തേക്ക് നേട്ടം നല്‍കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.നിങ്ങള്‍ 20കളുടെ തുടക്കത്തിലുള്ള ഒരു വ്യക്തിയാണെങ്കില്‍ ഉത്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കാന്‍ മടിക്കരുത്. ഒരു മാക്ബുക്ക്, എന്‍സി ഹെഡ്‌ഫോണുകള്‍, ജിം അംഗത്വം എന്നിവയെടുക്കുക. കൂടാതെ, നിങ്ങള്‍ക്ക് ഭക്ഷണം ഉണ്ടാക്കി തരുന്നതിനും വീട് വൃത്തിയാക്കുന്നതിനും ഒരു സ്ത്രീയെ ജോലിക്ക് നിർത്തുക.
നിങ്ങള്‍ക്ക് ആവശ്യമുള്ള എല്ലാ പുസ്തകങ്ങളും വാങ്ങുക. നിക്ഷേപം നടത്താനും വരുമാന സാധ്യത വര്‍ധിപ്പിക്കാനുമുള്ള സമയമാണിത്. ഇതൊന്നും നിങ്ങളെ കടക്കെണിയിലാക്കരുത്. അഥവാ കടക്കെണിയിലാക്കിയാല്‍ ജോലി മാറാന്‍ ശ്രമിക്കുക,” ശോഭിത് ഉപദേശിച്ചു.അതേസമയം, ശോഭിതിന്റെ നിര്‍ദേശങ്ങളോട് സമ്മിശ്ര പ്രതികരണമാണ് സോഷ്യല്‍ മീഡിയ രേഖപ്പെടുത്തിയത്. ചിലര്‍ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ പ്രായോഗികവും പ്രചോദിപ്പിക്കുന്നതുമാണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ മറ്റു ചിലര്‍ ചെറുപ്പക്കാരായ യുവാക്കള്‍ക്ക് ഇത് യോജിക്കില്ലെന്ന് പറഞ്ഞ് വിമര്‍ശിച്ചു. ആഗ്രഹങ്ങളും സ്വയം പരിചരണവും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ച് ശോഭിതിന്റെ പോസ്റ്റ് വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി.
അതേസമയം, നിങ്ങള്‍ക്ക് വലിയ ഉത്തരവാദിത്വങ്ങള്‍ ഇല്ലെങ്കില്‍ മാത്രമെ ഇത് ബാധകമാകൂവെന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. മാസം കുറഞ്ഞത് 80000 രൂപയ്ക്ക് മുകളില്‍ സമ്ബാദിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് മികച്ച ഉപദേശമാണെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.എന്നാല്‍, ജോലിക്കായി ജോലിക്കാരിയെ വെക്കുന്നതിന് മുമ്ബ് എല്ലാ വീട്ടുജോലികളും നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പുവരുത്തണമെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.