നഗരങ്ങള്‍ തമ്മിലുള്ള യാത്രാ ദൂരവും സമയവും കുറയ്ക്കുക എന്ന ലക്ഷ്യത്തില്‍ നിര്‍മ്മിക്കപ്പെടുന്ന പാതകളില്‍ പലതും നിര്‍മ്മാണത്തിന്റെ പല ഘട്ടങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. ഇപ്പോഴിതാ ഏറ്റവും പുതിയതായി പ്രഖ്യാപിക്കപ്പെട്ട പദ്ധതിയാണ് ബെംഗളുരു വിജയവാഡ ഗ്രീന്‍ഫീല്‍ഡ് ഹൈവേ.കഴിഞ്ഞ ദിവസമാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഇതുസംബന്ധിച്ച വിവരങ്ങള്‍ ട്വീറ്റ് ചെയ്തത്.
വിജയവാഡയെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുവാന്‍ ലക്ഷ്യം വെച്ചുള്ള നിര്‍ദ്ദിഷ്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ വലിയ മാറ്റങ്ങളാണ് യാത്രാ രംഗത്ത് വരുത്തുന്നത്. പദ്ധതി 2026-ഓടെ പണി പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ഗഡ്കരി ട്വീറ്റില്‍ വിശദമാക്കിയിരിക്കുന്നത്. ഫീഡര്‍ റോഡുകള്‍ നിയുക്ത സ്ഥലങ്ങളില്‍ ബന്ധിപ്പിക്കുന്ന നാല് മുതല്‍ ആറ് വരി വരെയുള്ള ഹൈവേ ആക്സസ്-നിയന്ത്രണമുള്ളതായിരിക്കും.
342 കിലോമീറ്റര്‍ ഹൈവേ:342 കിലോമീറ്റര്‍ ഹൈവേ ആന്ധ്രയിലെ കടപ്പ വഴിയാണ് കടന്നുപോകുന്നത്. 13,600 കോടി രൂപാ ചിലവാണ് നിലവില്‍ പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്. പാത പൂര്‍ത്തിയാകുന്നതോടു കൂടി ഇത് വിജയവാഡയും ബെംഗളൂരുവും തമ്മിലുള്ള യാത്രാ സമയം അഞ്ച് മണിക്കൂര്‍ കുറയ്ക്കാന്‍ ലക്ഷ്യമിടുന്നു. യാത്രാ ദൂരത്തില്‍ 75 കിലോമീറ്ററിന്റെ വ്യത്യാസവും ഉണ്ടായിരിക്കും. ഗുണ്ടൂര്‍, കടപ്പ, കോപാര്‍ത്തി തുടങ്ങിയ നിലവിലുള്ളതും വരാനിരിക്കുന്നതുമായ സാമ്ബത്തിക, വ്യാവസായിക മേഖലകളിലേക്കുള്ള എത്തിച്ചേരല്‍ ഈ ഇടനാഴി മെച്ചപ്പെടുത്തും.
നിലവിലെ അവസ്ഥ:നിലവില്‍ വിജയവാഡയില്‍ നിന്നോ സമീപ ജില്ലകളില്‍ നിന്നോ ബെംഗളൂരുവിലേക്ക് എത്തുക എന്നത് ഏറ്റവും കുറഞ്ഞത് 13 മണിക്കൂര്‍ നീളുന്ന യാത്രയാണ്. ദേശീയപാത 16 വഴിയാണ് 13 മണിക്കൂര്‍ യാത്രാസമയം.ദേശീയപാത 167B കടപ്പ വഴി 14 മണിക്കൂര്‍ എടുക്കും; അല്ലെങ്കില്‍ദേശീയപാത 16 ഉം NH 44 ഉം ഏകദേശം 15 മണിക്കൂര്‍ എടുക്കും. ദേശീയപാത 167B, ദേശീയപാത 44 എന്നിവയ്ക്ക് പ്രവേശന നിയന്ത്രണം ഇല്ലാത്തതിനാല്‍, ഗതാഗതക്കുരുക്ക് പലപ്പോഴും യാത്രാ സമയം വര്‍ദ്ധിപ്പിക്കുന്നു. ഉത്സവ സീസണോ മറ്റു തിരക്കേറിയ സമയങ്ങളോ ആണെങ്കില്‍ യാത്രാ സമയം പിന്നെയും വര്‍ധിക്കുന്നത് വളരെ സാധാരണ സംഭവമാണ്.
നിര്‍മ്മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കുന്നതോടെ ഗതാഗതരംഗത്ത് വലിയ മാറ്റങ്ങള്‍ ഈ പാത കൊണ്ടുവരും.ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന ആന്ധ്രയില്‍ നിന്നുള്ള ധാരാളം സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ക്കും മറ്റ് പ്രൊഫഷണലുകള്‍ക്കും ഇത് വലിയ ആശ്വാസമാകും.
ബാംഗ്ലൂര്‍-ചെന്നൈ ബാംഗ്ലൂര്‍-ചെന്നൈ:യാത്രാ സമയം കുറയ്ക്കുക എന്ന ലക്ഷ്യത്തില്‍ ഒരുങ്ങുന്ന ബാംഗ്ലൂര്‍-ചെന്നൈ എക്സ്പ്രസ് വേ 2025 ഡിസംബര്‍ മാസത്തോടു കൂടി പൂര്‍ത്തിയാകും എന്നാണ് കരുതുന്നത്. നിലവില്‍ റോഡ് മാര്‍ഗ്ഗം അഞ്ച് മുതല്‍ ആറു മണിക്കൂര്‍ വരെ സമയമെടുക്കുന്ന ബെംഗളൂരു-ചെന്നൈ റോഡ് യാത്ര എക്സ്പ്രസ് വേ വരുന്നതോടെ വെറും രണ്ട് മണിക്കൂറായി ചുരുങ്ങും.
തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാ പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ റൂട്ട് കര്‍ണ്ണാടകയിലെ ഹോസ്കോട്ടെ ടൗണില്‍ നിന്നാരംഭിച്ച് തമിഴ്നാട്ടിലെ ശ്രീപെരുംബുധൂറില്‍ അവസാനിക്കുന്ന രീതിയിലാണ് നിര്‍മ്മാണം. കര്‍ണ്ണാടകയിലൂടെ 75 കിലോമീറ്ററും ആന്ധ്രാ പ്രദേശിലൂടെ 88 കിലോമീറ്ററും തമിഴ്നാട്ടിലൂടെ 98 കിലോമീറ്ററും കടന്നു പോകുന്ന പാതയ്ക്ക് ആകെ 62.27 കിലോമീറ്റര്‍ ദൂരമുണ്ടായിരിക്കും. 18,000 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചിലവ് പ്രതീക്ഷിക്കുന്നത്.
ഓരോ എസ് ബി ഐ ഉപഭോക്താവും ഇത് ഉടന്‍ ചെയ്തിരിക്കണം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ(SBI ) ഉപഭോക്താക്കള്‍ പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തീയതി കഴിഞ്ഞ മാസ്സം 31 തീയതി ആയിരുന്നു .എന്നാല്‍ ഇപ്പോള്‍ ഇതുവരെ അപ്പ്‌ഡേറ്റ് ചെയ്യാത്തവര്‍ക്ക് ഇതാ വീണ്ടും തീയതി നീട്ടിയിരുന്നു .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കള്‍ മാര്‍ച്ച് 31 2023 നുള്ളില്‍ പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കണം എന്നാണ് അറിയിച്ചിരിക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒഫീഷ്യല്‍ വെബ് സൈറ്റിലാണ് https://www.sbicard.com/en/personal/linking-of-pan-with-aadhaar.page ഈ വിവരങ്ങള്‍ നല്കിയിരിക്കുന്നയത് .കൂടുതല്‍ വിവരങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് customercare@sbicard.com മെയില്‍ അയക്കാവുന്നതാണ് .കൂടാതെ 18601801290 എന്ന ഹെല്‍പ്പ് ലൈന്‍ നമ്ബറിലേക്ക് വിളിക്കാവുന്നതാണ് .35 ലക്ഷം രൂപ വരെ ലോണ്‍ എടുക്കുവാന്‍ സാധിക്കുന്നതാണ്ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബാങ്ക് ശൃംഖലയായ SBI അവരുടെ പുതിയ വായ്പ പദ്ധതികള്‍ അവതരിപ്പിച്ചിരിക്കുന്നു.
ഇത്തരത്തില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന വായ്പ പദ്ധതികള്‍ക്ക് ചുരുങ്ങിയ പലിശ മാത്രമാണുള്ളത് .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സാലറി അക്കൗണ്ട് ഉള്ള ഉപഭോക്താക്കള്‍ക്ക് ആണ് പുതിയ ഈ വായ്പ പദ്ധതികള്‍ ലഭ്യമാകുന്നത് .ഇത്തരത്തില്‍ സാലറി അക്കൗണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉള്ള ഉപഭോക്താക്കള്‍ക്ക് യോനോ ആപ്ലികേഷനുകള്‍ വഴി തന്നെ ലോണ്‍ ലഭിക്കുന്നതിനുള്ള സൗകര്യവും ലഭിക്കുന്നതാണ് .ഇത്തരത്തില്‍ ബാങ്കുകള്‍ കയറാതെ തന്നെ ഉപഭോക്താക്കള്‍ക്ക് വായ്പകള്‍ എളുപ്പത്തില്‍ ലഭിക്കുന്നതിന് ഈ പുതിയ പദ്ധതി സഹായകമാകുന്നതാണ്.
ക്രെഡിറ്റ് സ്‌കോറുകള്‍ പരിശോധിക്കുന്നതിനും അതുപോലെ തന്നെ ഡോക്യൂമെന്റേഷന്‍ ജോലികള്‍ക്കും എല്ലാം യോനോ ആപ്ലികേഷനുകളിലൂടെ സാധിക്കുന്നതാണ് .ഇനി ആര്‍ക്കൊക്കെയാണ് ഇത്തരത്തില്‍ യോനോ ആപ്ലികേഷനുകള്‍ വഴി ഇത്തരത്തില്‍ ലോണ്‍ ലഭിക്കുന്നത് എന്ന് നോക്കാം .ആദ്യം തന്നെ സ്റ്റേറ്റ് ബാങ്ക് ഇന്ത്യയില്‍ സാലറി അക്കൗണ്ട് ഉള്ളവര്‍ ആയിരിക്കണം .എന്നാല്‍ മാത്രമേ ഇത്തരത്തില്‍ ല്‍ ലഭിക്കുകയുള്ളു .അടുത്തതായി കേന്ദ്ര ,സംസ്ഥാന ,അര്‍ദ്ധ സര്‍ക്കാര്‍ ,കൂടാതെ പ്രതിരോധ മേഖലയിലെ ജീവനക്കാര്‍ എന്നിവര്‍ക്കും ലോണ്‍ ലഭിക്കുന്നതാണ് .