Home Featured ട്യൂഷൻ ടീച്ചറുടെ സഹോദരി, ഒൻപതാം ക്ളാസുകാരനൊപ്പം ഒളിച്ചോടിയ 22കാരി അറസ്റ്റില്‍

ട്യൂഷൻ ടീച്ചറുടെ സഹോദരി, ഒൻപതാം ക്ളാസുകാരനൊപ്പം ഒളിച്ചോടിയ 22കാരി അറസ്റ്റില്‍

by admin

ഒന്‍പതാം ക്‌ളാസുകാരനൊപ്പം ഒളിച്ചോടിയ 22കാരി അറസ്റ്റില്‍. ഇത് രണ്ടാം തവണയാണ് യുവതി ആണ്‍കുട്ടിക്കൊപ്പം ഒളിച്ചോടുന്നത്.ഒളിച്ചോടാന്‍ സഹായിച്ച യുവതിയുടെ സുഹൃത്തായ 21കാരനെയും പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. ചെന്നൈയിലാണ് സംഭവം.അശോക് നഗറിലുള്ള സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് 14കാരന്‍. ട്യൂഷന്‍ അദ്ധ്യാപികയുടെ സഹോദരിക്കൊപ്പമാണ് കുട്ടി ഒളിച്ചോടിയത്. ട്യൂഷന്‍ ക്‌ളാസില്‍വച്ച്‌ പരിചയത്തിലായ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ട്യൂഷന്‍ ക്‌ളാസിലേയ്ക്ക് പോയ കുട്ടി തിരികെ വരാത്തതിനെത്തുടര്‍ന്ന് കുട്ടിയുടെ അമ്മ കഴിഞ്ഞ ഡിസംബര്‍ 16ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും പുതുച്ചേരിയില്‍ നിന്ന് കണ്ടെത്തി. എന്നാല്‍ ട്യൂഷന്‍ അദ്ധ്യാപികയുടെ വീട്ടുകാരുടെ അഭ്യര്‍ത്ഥനയില്‍ കുട്ടിയുടെ അമ്മ പരാതി പിന്‍വലിച്ചു.ഇന്നലെ വീണ്ടും കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് അമ്മ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പിന്നാലെ കുട്ടിയെയും 22കാരിയെയും യുവതിയുടെ സുഹൃത്തിനെയും പുതുച്ചേരിയില്‍ നിന്ന് കണ്ടെത്തി. മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

രാത്രി 11.30 ന്റെ ഫ്ലൈറ്റില്‍ അമേരിക്കയിലേക്ക്; ചോദ്യം ചെയ്യാനിരിക്കെ നടി ദിവ്യ ഉണ്ണി മടങ്ങി

ഗിന്നസ് നൃത്തപരിപാടിയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്കിടെ നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി.ബുധനാഴ്ച രാത്രി 11.30ന് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂർ വഴി പോകുന്ന ഫ്ലൈറ്റിലായിരുന്നു ദിവ്യയുടെ യാത്ര.പരിപാടിയുടെ ബ്രാൻഡ് അംബാസഡറായ ദിവ്യ ഉണ്ണിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇതിനിടെയാണ് ദിവ്യ യുഎസിലേക്ക് പോയത്.അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ നടി നവംബറിലാണ് കേരളത്തിലെത്തിയത്. പിന്നാലെ കൊച്ചിയിലെ നൃത്ത പരിപാടി തന്റെ വലിയ സ്വപ്നമാണെന്നും നടി മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഉമാ തോമസ് എംഎല്‍എ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ സംഘടകർക്ക് പിന്നാലെ നടിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ് തയ്യാറെടുക്കുകയായിരുന്നു.സാമ്ബത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണവും നടിയിലേക്ക് നീളുകയാണ്. നടിക്ക് കിട്ടിയ പ്രതിഫലം ഉള്‍പ്പെടെ അന്വേഷിക്കാനിരിക്കുകയായിരുന്നു. കേസില്‍ മൃദംഗ വിഷനെതിരേയും ഈവന്റ് മാനേജ്മന്റെ ഗ്രൂപ്പിനെതിരേയും ജാമ്യമില്ലാ കേസെടുത്തിരുന്നു. എന്നാല്‍ ദിവ്യാ ഉണ്ണിയെ പ്രതി ചേര്‍ത്തില്ല. ഈ പഴുതുപയോഗിച്ചാണ് അമേരിക്കയിലേക്കുള്ള മടക്കം.

ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലായിരുന്നു 12,000 നർത്തകർ അണിനിരന്ന നൃത്തപരിപാടി കലൂർ സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. നൃത്ത പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെ 15 അടി ഉയരമുള്ള സ്‌റ്റേജില്‍ നിന്നും വീണ ഉമ തോമസ് എംഎല്‍എ ഇപ്പോഴും വെന്റിലേറ്ററില്‍ കഴിയുകയാണ്. ഇതിന് പിന്നാലെയാണ് പരിപാടിയുടെ സഘാടനം സംശയത്തിന്റെ നിഴലിലായത്.

You may also like

error: Content is protected !!
Join Our WhatsApp Group