Home Featured ജപ്പാനില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ജപ്പാനില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്

by admin

ജപ്പാനില്‍ വൻ ഭൂകമ്ബം. റിക്ടർ സ്കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം ക്യൂഷു മേഖലയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ജപ്പാനിലെ കാലാവസ്ഥാ ഏജൻസിയെ ഉദ്ധരിച്ച്‌ അസോസിയേറ്റഡ് പ്രസ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കല്‍ സെൻ്റർ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം 37 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്ബം ഉണ്ടായിരിക്കുന്നത്. ഹ്യൂഗ-നാഡ കടലിലാണ് ഭൂകമ്ബം റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ജപ്പാനിലെ ഭൂകമ്ബ നിരീക്ഷണ ഏജൻസി അറിയിച്ചു. പല പ്രദേശങ്ങളിലും അധികൃതർ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, എവിടെയും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 8ന് ക്യൂഷു, ഷിക്കോകു എന്നീ ജപ്പാന്റെ തെക്കുപടിഞ്ഞാറൻ ദ്വീപുകളില്‍ 6.9, 7.1 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂകമ്ബങ്ങള്‍ ഉണ്ടായിരുന്നു. അതേസമയം, അടുത്തിടെ ടിബറ്റിലുണ്ടായ ശക്തമായ ഭൂകമ്ബത്തില്‍ നിരവധി പേർ മരിക്കുകയും വൻ നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. റിക്ടർ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം ഉള്‍പ്പെടെ ആറ് ഭൂകമ്ബങ്ങളാണ് ജനുവരി 7ന് ടിബറ്റിനെ പിടിച്ചുകുലുക്കിയത്. ഭൂകമ്ബത്തില്‍ 126 പേർ കൊല്ലപ്പെടുകയും 300ലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നിരവധി വീടുകളാണ് പലയിടത്തായി നിലംപൊത്തിയത്. ഇന്ത്യ, നേപ്പാള്‍, ഭൂട്ടാൻ എന്നിവിടങ്ങളിലും ഈ സമയം ഭൂകമ്ബം അനുഭവപ്പെട്ടിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group