Home Featured ബെംഗളൂരു: ദൊഡ്ഡബെല്ലാപുര- ഹൊസക്കോട്ടെ പാതയിൽ 17 മുതൽ ടോൾ പിരിച്ചു തുടങ്ങും.

ബെംഗളൂരു: ദൊഡ്ഡബെല്ലാപുര- ഹൊസക്കോട്ടെ പാതയിൽ 17 മുതൽ ടോൾ പിരിച്ചു തുടങ്ങും.

ബെംഗളൂരു: ബെംഗളൂരുവിനെയും സമീപത്തെ ചെറുപട്ടണങ്ങളെയും ബന്ധിപ്പിക്കുന്ന സാറ്റലൈറ്റ് ടൗൺ റിങ് റോഡിന്റെ (എസ്.ടി.ആർ.ആർ.) ഭാഗമായ ദൊഡ്ഡബെല്ലാപുര- ഹൊസകോട്ടെ പാതയിൽ 17 മുതൽ ടോൾ പിരിച്ചു തുടങ്ങും. ചെറുവാഹനങ്ങൾക്ക് ഒരുഭാഗത്തേക്ക് 70 രൂപയും രണ്ടുഭാഗത്തേക്കുംകൂടി 105 രൂപയും ബസുകൾക്കും ലോറികൾക്കും ഒരു ഭാഗത്തേക്ക് 240 രൂപയും രണ്ടുഭാഗത്തേക്കും കൂടി 360 രൂപയുമായിരിക്കും ടോൾ നിരക്ക്. ഇതുസംബന്ധിച്ച ഉത്തരവ് ദേശീയപാത അതോറിറ്റി കഴിഞ്ഞദിവസം പുറത്തിറക്കി.ബെംഗളൂരുവിനെ സമീപപട്ടണങ്ങളായ ദൊബ്ബസ്പേട്ട്, ദേവനഹള്ളി, ഹൊസകോട്ടെ, രാമനഗര എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന എസ്.ടി.ആർ.ആർ. പാതയുടെ ആകെനീളം 288 കിലോമീറ്ററാണ്.

10 ഘട്ടങ്ങളായി നിർമാണം പൂർത്തിയാക്കുന്ന പാതയുടെ ആദ്യഘട്ടമാണ് ദൊഡ്ഡബെല്ലാപുര- ഹൊസെങ്കോട്ടെ പാത. 34.15 കിലോമീറ്ററാണ് ഈ ഭാഗത്തിന്റെ നീളം. രണ്ടിടങ്ങളിലായാണ് ടോൾഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. രണ്ടിടങ്ങളിലും ടോൾപിരിക്കാൻ പ്രത്യേകം ജീവനക്കാരുണ്ടാകില്ല. ഇത്തരത്തിലുള്ള സംസ്ഥാനത്തെ ആദ്യപാതയാണിതെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു.എസ്.ടി.ആർ.ആർ. പാതയുടെ മുഴുവൻഘട്ടങ്ങളും പൂർത്തിയാകുന്നതോടെ ബെംഗളൂരുവിന്റെ ഇരുവശങ്ങളിലുള്ള പട്ടണങ്ങളിലേക്ക് നഗരത്തിനുള്ളിൽ പ്രവേശിക്കാതെ പോകാൻ കഴിയുമെന്നതാണ് നേട്ടം.

മൂന്നുവർഷത്തിനുള്ളിൽ പാത പൂർണതോതിൽ തുറക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. നിലവിൽ ദൊബ്ബസ്പേട്ട് മുതൽ ദൊഡ്ഡബെല്ലാപുര വരെയുള്ള 42 കിലോമീറ്റർ പാതയുടെ പ്രവൃത്തി 90 ശതമാനം പൂർത്തിയായി. മറ്റ് പാതകളുടെ പ്രവൃത്തിയും പുരോഗമിക്കുകയാണ്. 17,000 കോടി രൂപയാണ് പദ്ധതിക്ക് നീക്കിവെച്ചത്.

കാളിദാസ് ജയറാം വിവാഹിതനാകുന്നു

നടൻ കാളിദാസ് ജയറാമും മോഡല്‍ താരിണി കലിംഗരായിയും വിവാഹിതരാകുന്നു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു.വിവാഹ നിശ്ചയ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെയാണ് വിവാഹനിശ്ചയം വിവരം പുറംലോകമറിയുന്നത്. 2021 ലെ മിസ് യൂണിവേഴ്‌സ് റണ്ണര്‍ ആപ്പായിരുന്നു തരിണി. ഏറെ വര്‍ഷങ്ങളായി കാളിദാസും തരിണിയും പ്രണയത്തിലാണെങ്കിലും കഴിഞ്ഞ വര്‍ഷമാണ് ഇരുവരും പ്രണയം പരസ്യമായി പ്രഖ്യാപിച്ചത്.ജയറാം, പാര്‍വ്വതി, മാളവിക എന്നിവര്‍ വിവാഹനിശ്ചയ വേദിയില്‍ ഇരിക്കുന്നതും വീഡിയോയില്‍ കാണാം.

You may also like

error: Content is protected !!
Join Our WhatsApp Group