Home Featured ഭരണഘടനയും ടിപ്പുവും മുഹമ്മദ് നബിയും യേശുവും ഇനി കർണാടക സിലബസിൽ ഇല്ല ; ‘ബി.ജെ.പി അംഗീകരിച്ചാലും ഇല്ലെങ്കിലും ചരിത്രം ചരിത്രമാണ്​’ – ഡി.കെ ശിവകുമാർ

ഭരണഘടനയും ടിപ്പുവും മുഹമ്മദ് നബിയും യേശുവും ഇനി കർണാടക സിലബസിൽ ഇല്ല ; ‘ബി.ജെ.പി അംഗീകരിച്ചാലും ഇല്ലെങ്കിലും ചരിത്രം ചരിത്രമാണ്​’ – ഡി.കെ ശിവകുമാർ

by admin

ബംഗളൂരു: കർണാടകയിലെ പാഠപുസ്തകങ്ങളിൽ നിന്നും ഭരണഘടനയും ടിപ്പു സുൽ ത്താനെയും മുഹമ്മദ് നബിയെയും യേശുക്രിസ്തുവിനെയും ഒഴിവാക്കിയതിൽ പ്രതിഷേധവുമായി കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവ കുമാർ.

“ബി.ജെ.പി സർക്കാർ എല്ലാം രാഷ്ട്രീയമാക്കുകയാണ്. അവർക്ക് വ്യക്തിഗത അജണ്ടക്കൊപ്പം ചരിത്രപരമായ അജണ്ടയുമുണ്ട്. ഇത് അംഗീക രിക്കാനാകില്ല. അവർ അംഗീകരിച്ചാലും ഇല്ലെങ്കിലും ടിപ്പുവും ഹൈദ രാലിയും മുഹമ്മദ് നബിയുമെല്ലാം ചരിത്രമാണ്. ജോയിൻറ് കമ്മിറ്റി സെഷ നിൽ പങ്കെടുത്ത് ഇന്ത്യയുടെ പ്രസിഡന്റ് തന്നെ ടിപ്പുവിനെ സ് തുതിച്ചിട്ടുണ്ട്. ടിപ്പു ജയന്തി ആഘോഷിക്കുന്നതും ആഘോഷിക്കാതിരിക്കുന്നതും വേറെ കാര്യമാണ്. ചരിത്രം ചരിത്രമാണ്. പാഠ പുസ്തക ഡ്രാഫ്റ്റ് കമ്മിറ്റി കരിക്കുലം മാറ്റാൻ ശ്രമിക്കുകയാണ്. ഇത് ശരിയ ല്ല. നമുക്ക് ചരിത്രത്തെ മാറ്റാനാകില്ല” – ഡി.കെ ശിവകുമാർ പ്രതികരിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകള്‍ തുറക്കാന്‍ സാധിക്കാതിരിക്കുകയും അധ്യയന വര്‍ഷം ഏറെ നഷ്ടപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ സിലബസ് വെട്ടിച്ചുരുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ചില പാഠ ഭാഗങ്ങള്‍ ഒഴിവാക്കിയത്. കര്‍ണടാകത്തില്‍ സപ്തംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ 30 ശതമാനം പാഠഭാഗങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ ശുപാര്‍ശയുണ്ട്. അധ്യയന വര്‍ഷം കുറഞ്ഞതിന് കണക്കാക്കിയാണ് 30 ശതമാനം പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നത്. സാമൂഹിക പാഠത്തില്‍ നിന്നാണ് മൈസൂരിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ചില ഭാഗങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ടിപ്പുവിന്റെയും ഹൈദര്‍ അലിയുടെയും ഭരണകാലമാണ് വെട്ടിമാറ്റിയത്. കൂടാതെ ഭരണഘടന, പ്രവാചകന്‍ മുഹമ്മദ്, ക്രിസ്തു തുടങ്ങിയ ഭാഗങ്ങളും ഒഴിവാക്കി. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു. ബിജെപി സര്‍ക്കാര്‍ അവരുടെ ആശയം നടപ്പാക്കുകയാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

പ്ലസ് വണ്‍ പ്രവേശനം; ഇന്ന് വൈകിട്ട് മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

ഇതിനെതിരെ പ്രതിഷേധവുമായി ബംഗളൂരു ആർച്ച് ബിഷപ്പ് റവ: പീറ്റർ മക്കാഡോ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. – 2015ൽ സിദ്ധരാമയ്യ സർക്കാർ കർണാടകയിൽ ടിപ്പു ജയന്തി ആഘോഷങ്ങൾ തുടങ്ങിയതിനെതിരെ സംഘപരിവാർ രംഗത്തെത്തിയിരുന്നു. യെദ്യുരപ്പ അ ധികാരമേറ്റതിന് പിന്നാലെ ഇത് റദ്ദാക്കിയിരുന്നു. ഡി.കെ ശിവകുമാർ അടക്ക മുള്ള കോൺഗ്രസ് നേതാക്കൾ ടിപ്പു ജയന്തി ആഘോഷങ്ങളിൽ പങ്കെ ടുക്കുകയും ടിപ്പുവിനെ പ്രകീർത്തിക്കുകയും ചെയ്തിരുന്നു.

ഉയരമല്ല കാര്യം; പൊക്കമില്ലായ്മയെ ഐഎഎസ് കൊണ്ട് തോല്‍പിച്ച്‌ ആര്‍തി ദോഗ്ര  

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group