Home Featured പ്ലസ് വണ്‍ പ്രവേശനം; ഇന്ന് വൈകിട്ട് മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

പ്ലസ് വണ്‍ പ്രവേശനം; ഇന്ന് വൈകിട്ട് മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

by admin

തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷകള്‍ ഇന്ന് വൈകിട്ട് അഞ്ചുമുതല്‍ ഓണ്‍ലൈനായി നല്‍കാം. സംസ്ഥാനത്തെ എല്ലാ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും പ്രധാനാധ്യാപകന്റെ നേതൃത്വത്തില്‍ സഹായ കേന്ദ്രങ്ങള്‍ ഉണ്ടാകും . ഇപ്പോള്‍ രേഖകളൊന്നും അപ്‌ലോഡ് ചെയ്യേണ്ടതില്ല. അടുത്ത മാസം 14 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം.

കർണാടകയിൽ ഇന്ന് 5,536 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 102 : ബംഗളൂരുവിൽ മാത്രം 1,898 കേസുകൾ, മരണം 40,രോഗമുക്തി 2,819

മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. 3,61,746 സീറ്റുകളാണ് ഇപ്പോഴുള്ളത്. 4.17 ലക്ഷം വിദ്യാര്‍ഥികള്‍ ഉപരിപഠന യോഗ്യത നേടിയിട്ടുണ്ട്. ട്രയല്‍ അലോട്ട്മെന്റ് ഓഗസ്റ്റ് 18 നും ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് 24നും നടക്കും. ക്ലാസുകള്‍ എന്ന് തുടങ്ങുമെന്ന കാര്യം തീരുമാനമായിട്ടില്ല. ഒരു റവന്യൂ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കുമായി ഒറ്റ അപേക്ഷ മതി. ഒരാള്‍ക്ക് ഒന്നിലേറെ ജില്ലകളില്‍ അപേക്ഷിക്കാന്‍ തടസമില്ല. വി.എച്ച്‌.എസ്.ഇ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകളും ഇന്ന് മുതല്‍ നല്‍കാം.

bangalore malayali news portal join whatsapp group

ഉയരമല്ല കാര്യം; പൊക്കമില്ലായ്മയെ ഐഎഎസ് കൊണ്ട് തോല്‍പിച്ച്‌ ആര്‍തി ദോഗ്ര

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group