Home covid19 കോവിഡ് സ്ഥിരീകരിച്ച 3,338 പേരെ കാണാനില്ല;ബംഗളുരുവിൽ നിരീക്ഷണ ശ്രമങ്ങൾ പാളുന്നു

കോവിഡ് സ്ഥിരീകരിച്ച 3,338 പേരെ കാണാനില്ല;ബംഗളുരുവിൽ നിരീക്ഷണ ശ്രമങ്ങൾ പാളുന്നു

by admin

ബെംഗളൂരു: രോഗവ്യാപനം കുതിച്ചുയരുന്ന കർണാടകയിൽ ആയിരക്കണക്കിന് രോഗികളെ കാണാതാകുന്നു. ബെംഗളൂരു നഗരത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 3,388 പേർ എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് ബെംഗളൂരു കമ്മീഷണർ പറഞ്ഞു. പലരും തെറ്റായ വിലാസവും ഫോൺ നമ്പറുകളും നല്‍കുന്നതാണ് അധികൃതർക്ക് തലവേദനയാകുന്നത്.

കോവിഡ് പോസിറ്റീവായ കുറച്ചു പേരെ പോലീസിന്റെ സഹായത്തോടെ കണ്ടെത്തിയെങ്കിലും 3,338 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും പരിശോധനയ്ക്കെത്തിയ മിക്കവരും തെറ്റായ ഫോണ്‍ നമ്പറും മേല്‍വിലാസവുമാണ് നല്‍കിയതെന്നും മുന്‍സിപ്പല്‍ കമ്മിഷണര്‍ എന്‍ മഞ്ജുനാഥ് പ്രസാദ് വ്യക്തമാക്കി. പരിശോധനാഫലം ലഭിച്ചയുടനെ പലരും അപ്രത്യക്ഷരായതായും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. രോഗബാധയുള്ള എല്ലാവരേയും കണ്ടെത്തുകയും ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും അതിനാല്‍ രോഗബാധിതരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാഥമിക പരിഗണനയെന്നും ഉപമുഖ്യമന്ത്രി ഡോ. അശ്വന്ത് നാരായണ്‍ അറിയിച്ചു.

ചികിത്സയിലുള്ള രോഗികളില്‍ പത്തുശതമാനത്തിലധികം വരും കണ്ടെത്താനുള്ള വൈറസ് ബാധിതരുടെ എണ്ണം. അതിനാൽ തന്നെ ഇവ ക്വാറന്റീന്‍ നിയമങ്ങൾ ലംഘിക്കുന്നുണ്ടോയെന്നുപോലും പരിശോധിക്കാനാകുന്നില്ല. പ്രശ്നം പരിഹരിക്കാനായി ശ്രമം തുടങ്ങിയെന്നും ബെംഗളൂരു കമ്മീഷണർ എന്‍ മഞ്ജുനാഥ പ്രസാദ് പറഞ്ഞു. കൊവിഡ് പരിശോധനാഫലം വരാന്‍ ആഴ്ചകളോളം വൈകുന്നതിനാല്‍ ആളുകൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നുവെന്നും, മൊബൈല്‍ഫോണോ വീടോ ഇല്ലാത്ത ഇവരെ പിന്നീട് കണ്ടെത്താനാകുന്നില്ലെന്നും പോലീസുദ്യോഗസ്ഥർ പറയുന്നു.

ബെംഗളൂരുവില്‍ മാത്രമല്ല ഈ പ്രതിസന്ധിയുള്ളത്. കഴിഞ്ഞ ദിവസം മൈസൂരുവില്‍ കൊവിഡ് പരിശോധനയ്ക്കെത്തിയയാൾ സ്വന്തം നമ്പറിന് പകരം മൈസൂരു കളക്ടരുടെ നമ്പറാണ് ആരോഗ്യ പ്രവർത്തകർക്ക് നല്‍കിയത്. രോഗം സ്ഥിരീകരിച്ചതോടെ ഇയാളോട് നിരീക്ഷണത്തിൽ പോകണമെന്ന് പറയാൻ വിളിച്ചിരുന്നു. അപ്പോൾ ഫോണെടുത്തത് മലയാളികൂടിയായ കളക്ടർ അഭിറാം ജി ശങ്കറായിരുന്നു. കൊവിഡ് പരിശോധനയ്ക്കെത്തുന്നവർ തിരിച്ചറിയില്‍ രേഖ നിർബന്ധമായും കൈയില്‍ കരുതണമെന്ന് നിർദ്ദേശം നൽകി.

കോവിഡ് യുദ്ധത്തിൽ പോരാളികളാവാൻ കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കാൻ ബിബിഎംപി : തിങ്കളാഴ്ച മുതൽ വിവിധ തസ്തികകളിലേക്ക് ഇന്റർവ്യൂ

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group