Home തിരഞ്ഞെടുത്ത വാർത്തകൾ ഡല്‍ഹിയില്‍ തെരുവ് കച്ചവടക്കാരനെ ബെല്‍റ്റ് ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി

ഡല്‍ഹിയില്‍ തെരുവ് കച്ചവടക്കാരനെ ബെല്‍റ്റ് ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി

by ടാർസ്യുസ്

ന്യൂഡല്‍ഹി : തെക്കൻ ഡല്‍ഹിയിലെ എയിംസ് മെട്രോ സ്റ്റേഷന് സമീപം തെരുവ് കച്ചവടക്കാരനെ ബെല്‍റ്റ് ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി.ബീഹാറിലെ നവാഡയിലെ മായ് സ്വദേശി മനോജ് സിങ് (49) ആണ് കൊല്ലപ്പെട്ടത്. 20 വർഷമായി സഫ്ദർജംഗ് ആശുപത്രിയുടെ പുറത്ത് വസ്ത്രങ്ങള്‍ വിറ്റാണ് മനോജ് ജീവിച്ചിരുന്നത്. പ്രതി തൈമൂർ നഗർ സ്വദേശി ലോകേഷിനെ യാത്രക്കാർ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.ജൂലൈ 23ന് രാത്രി അരബിന്ദോ മാർഗിലെ എയിംസ് മെട്രോ സ്റ്റേഷന്റെ മൂന്നാം നമ്പർ ഗേറ്റിന് സമീപമാണ് സംഭവം. പരിക്കേറ്റ മനോജിനെ പൊലീസ് സ്ഥലത്തെത്തി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. ഹൗസ് ഖാസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡില്‍ ഉണ്ടായ ചെറിയ വാക്കുതർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.രാത്രി 11 മണിയോടെയാണ് സംഭവം അറിയുന്നതെന്നും 10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മനോജിനോട് ലോകേഷ് തട്ടിക്കയറുകയായിരുന്നുവെന്നും ലോകേഷിനെ ഒഴിവാക്കി മുന്നോട്ട് പോകാൻ ശ്രമിച്ച മനോജിനെ പിന്തുടർന്ന് ബെല്‍റ്റ് ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നും മകൻ ആരോപിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group