Home കർണാടക സബര്‍ബൻ ട്രെയിൻ പദ്ധതിക്ക് പുതിയ തലവേദന ഇതോ? തിരിച്ചടിയേറ്റ് ഈ പ്രദേശങ്ങള്‍, ഭൂമി ഏറ്റെടുക്കല്‍ വൈകുന്നു

സബര്‍ബൻ ട്രെയിൻ പദ്ധതിക്ക് പുതിയ തലവേദന ഇതോ? തിരിച്ചടിയേറ്റ് ഈ പ്രദേശങ്ങള്‍, ഭൂമി ഏറ്റെടുക്കല്‍ വൈകുന്നു

by ടാർസ്യുസ്

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗത സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച ബെംഗളൂരു സബർബർ റെയില്‍ പദ്ധതി ഭൂമി ഏറ്റെടുക്കല്‍ പ്രതിസന്ധിയില്‍ വൈകുന്നതായി ആരോപണം.ഭൂമിയേറ്റെടുക്കല്‍ വൈകുന്നത് ഹെബ്ബാള്‍ – യെലഹങ്ക – ദേവനഹള്ളി പാതയുടെ വികസനം തടസ്സപ്പെടുത്തുകയാണ്. സർജാപൂരിലും കെആർ പുരത്തിലും സമാനമായ പ്രതിസന്ധി തുടരുകയാണ്.2020ല്‍ അനുമതി ലഭിച്ച 148 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു സബർബൻ റെയില്‍ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിലെ പ്രതിസന്ധിയാണ് തിരിച്ചടിയാകുന്നത്. പദ്ധതി 2026ല്‍ പൂർത്തിയാക്കാനായിരുന്നു തുടക്കത്തില്‍ ലക്ഷ്യമിട്ടിരുന്നത്. ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസ്സം വമ്ബൻ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങള്‍ വൈകിപ്പിക്കുകയാണ്.

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന ഹെബ്ബാള്‍ – യെലഹങ്ക, ദേവനഹള്ളി റൂട്ടുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന റൂട്ടുകളിലെ നിർമാണ പ്രവർത്തനങ്ങള്‍ സ്തംഭിച്ച അവസ്ഥയിലാണ്. എന്നാല്‍, തൂണുകളുടെ നിർമാണം തടസ്സമില്ലാതെ പുരോഗമിക്കുന്നുണ്ട്. തടസ്സപ്പെട്ട ഭാഗങ്ങളിലെ നിർമാണം പുരോഗമിക്കണമെങ്കില്‍ ഭൂമി ലഭ്യമാകേണ്ടത് ആവശ്യമാണ്. ഭൂമി ഏറ്റെടുക്കലിലെ തടസ്സം പദ്ധതിയെ മാത്രമല്ല അനുബന്ധ റോഡ് നിർമാണങ്ങളെയും ബാധിച്ചു.ഭൂമി ഏറ്റെടുക്കുന്നത് വൈകുന്നതിനാല്‍ സർജാപൂർ, കെആർ പുരം ഭാഗങ്ങളില്‍ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുന്നുണ്ട്. 2026 ഓടെ ബെംഗളൂരു സബർബൻ റെയില്‍ ശൃംഖല പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിച്ച്‌ പദ്ധതി കടന്നുപോകുന്ന ഭാഗത്ത് ആളുകള്‍ പ്ലോട്ടുകളിലും ഭവന പദ്ധതികളിലും നിക്ഷേപം നടത്തിയിരുന്നു.

ബെംഗളൂരു സബർബൻ റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിലെ പ്രതിസന്ധി തുടരുന്നതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ വേഗത്തിലാക്കാനും ഭരണപരമായ തടസ്സങ്ങള്‍ നീക്കാനും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരില്‍ സമ്മർദ്ദം ശക്തമാക്കിയി. അടുത്ത പാദത്തിനുള്ളില്‍ ഈ വെല്ലുവിളികള്‍ പരിഹരിക്കപ്പെടുമെന്ന് കെ – റൈഡ് സൂചന നല്‍കി. എന്നാല്‍, നിർണായക നടപടി സ്വീകരിച്ച്‌ ഭൂമി ഏറ്റെടുക്കല്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുവരെ പദ്ധതിയുടെ പൂർത്തീകരണ സമയപരിധി അനിശ്ചിതത്വത്തില്‍ തുടരും. പദ്ധതി പൂർത്തിയാകുന്നതോടെ ബെംഗളൂരു നിവാസികള്‍ക്ക് തടസ്സമില്ലാത്ത സബർബൻ റെയില്‍ കണക്റ്റിവിറ്റി ലഭ്യമാകും.ബെംഗളൂരു സബർബൻ റെയില്‍ 148 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയാണ്. ബെംഗളൂരുവിന്റെ പ്രധാന നഗരങ്ങളെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുകയും ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളവുമായും ബന്ധിപ്പിച്ച്‌ ഗതാഗതക്കുരുക്ക് ഇല്ലാതാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2026ല്‍ പൂർത്തീകരിക്കാൻ നിശ്ചയിച്ചിരുന്ന പദ്ധതി ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള പലവിധ കാരണങ്ങളാല്‍ വൈകുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group