ബെംഗളൂരു : നഗരത്തിനകത്തെ ബനശങ്കരിയിലും പുള്ളിപ്പുലിയെ കണ്ടതോടെ ബെംഗളൂരു ഭീതിയിൽ. പ്രദേശത്തെ അപ്പാർട്ട്മെന്റ്റിന് സമീപത്താണ് പുലിയെ കണ്ടത്. തുറഹള്ളി വനത്തോട് ചേർന്നുകിടക്കുന്ന ഇവിടെ പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശവാസികൾ അനാവശ്യമായി ചുറ്റിത്തിരിയരുതെന്ന് പോലീസ് നിർദേശിച്ചു.കഴിഞ്ഞയാഴ്ച ബെംഗളൂരുവിന് സമീപം നെലമംഗലയിൽ പുലിയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടിരുന്നു.
നെലമംഗലയിലെ ഗൊല്ലാരഹട്ടി ഗ്രാമത്തിൽ കമ്പാലു സ്വദേശി കരിയമ്മയാണ് (50) കൊല്ലപ്പെട്ടത്. പിന്നാലെ പ്രദേശത്ത് വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ രണ്ട് പുള്ളിപ്പുലികൾ കുടുങ്ങി. എന്നാൽ, പ്രദേശത്ത് ഇനിയും പുലിയുണ്ടെന്ന് അധികൃതർ അറിയിച്ചതിനാൽ ഭീതിയിലാണ് ജനങ്ങൾ. അടുത്തിടെ യെലഹങ്കയിലും ഇലക്ട്രോണിക്സസിറ്റിയിലും പുലിയെ കണ്ടിരുന്നു. നഗരത്തോടുചേർന്നുള്ള സ്ഥലങ്ങളിൽ തുടർച്ചയായി പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
15 ലക്ഷവുമായി ദില്ലിയിലെത്തിയ മലയാളി യുവാവിനെ തേടി അച്ഛൻ; കൈമലര്‍ത്തി ദില്ലി പൊലീസ്, ഗുരുതര വിഷയമെന്ന് ഹൈക്കോടതി
താമസിക്കുന്ന ഫ്ലാറ്റില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി യുവാവിനെ കണ്ടെത്താൻ അച്ഛൻ ദില്ലി ഹൈക്കോടതിയില്‍ ഹർജി ല്‍കി.തൃശൂർ ചാലക്കുടി സ്വദേശി തോമസ് പിവിയാണ് ദില്ലി ഹൈക്കോടതിയില്‍ ഹേബിയസ് കോർപ്പസ് ഹർജിയുമായി സമീപിച്ചത്. ഇരുപത്തിയഞ്ചുകാരനായ മകൻ എഡ്വിൻ തോമസിനെ കാണാനില്ലെന്നും പൊലീസ് കസ്റ്റഡിയിലെടുത്തതാണെന്നും എവിടെയാണെന്ന് വിവരമില്ലെന്നും അച്ഛൻ ഹർജിയില്‍ പറയുന്നു. എന്നാല്‍ ദില്ലി പൊലീസ് തങ്ങള്‍ക്ക് ഒന്നുമറിയില്ലെന്ന് കൈമലർത്തി. സംഭവം ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
എഡ്വിൻ തോമസ് 15 ലക്ഷം രൂപയുമായി ബിസിനസ് ആവശ്യത്തിനാണ് ദില്ലിയില്‍ എത്തിയതെന്ന് ഹർജിയില്‍ പിതാവ് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച രണ്ട് സുഹൃത്തുകള്‍ക്കൊപ്പം ദില്ലി സാകേതില്‍ താമസിക്കുകയായിരുന്നു മകനെ ഫ്ലാറ്റില്‍ നിന്ന് സുഹൃത്തുകള്‍ക്കൊപ്പം പൊലീസ് അനധികൃതമായി കസ്റ്റഡിയില്‍ എടുത്തെന്നാണ് പിതാവ് വ്യക്തമാക്കുന്നത്. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം കോടതിയില്‍ ഹാജരാക്കിയിരുന്നു. പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കില്‍ എവിടെയാണെന്നും കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്നും ഹർജിയില്‍ വ്യക്തമാക്കിയിരുന്നു
കേസ് പരിഗണിച്ച കോടതി എഡ്വിൻ തോമസ് എവിടെയാണെങ്കിലും ഹാജരാക്കണമെന്ന് ദില്ലി പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ കർണാടക പൊലീസ് ദില്ലിയില്‍ എത്തി കസ്റ്റഡിയില്‍ എടുത്താണെന്നും ദില്ലി പൊലീസിന് വിവരമില്ലെന്നുമാണ് ഇവരുടെ നിലപാട്. കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തെങ്കില്‍ ട്രാൻസിറ്റ് വാറണ്ടടക്കം ഇല്ലാതെ എങ്ങനെ ദില്ലിയില്‍ നിന്ന് കൊണ്ടുപോയെന്ന് ജഡ്ജി പ്രതിഭാ എം സിങ്ങ് അധ്യക്ഷയായ ബെഞ്ച് ചോദിച്ചു. ഇത് ഗൗരവമുള്ള വിഷയമാണെന്ന് വ്യക്തമാക്കിയ കോടതി കർണാടക പൊലീസിനെ കക്ഷിയാക്കാൻ ഉത്തരവിട്ടു. നാളെ തന്നെ മറുപടി നല്‍കാനും കോടതി നിർദ്ദേശിച്ചു. കേസില്‍ ഹർജിക്കാരനായി അഭിഭാഷകരായ ബിജു പി രാമൻ, ഉഷാ നന്ദിനി, ജോണ്‍ തോമസ് അറയ്ക്കല്‍ എന്നിവർ ഹാജരായി.