സ്ത്രീകൾ ആസ്വദിച്ച് നടത്തിയ സംഭവമായിരുന്നു പ്രസവമെന്നും ആശുപത്രിക്കാർ സങ്കീർണമാക്കിയതാണെന്നുമുള്ള അഖില്‍ മാരാരുടെ പ്രസ്താവനക്കെതിരെ ഡോ.സൗമ്യ സരിൻ. അഖില്‍ മാരാരോട് നാല് ചോദ്യങ്ങള്‍ ചോദിക്കുകയാണെന്നും വീഡിയോയില്‍ അവർ പറഞ്ഞു. പ്രസവത്തെക്കുറിച്ച് ഇത്ര ആധികാരികമായി പറയാൻ അഖില്‍ മാരാര്‍ പ്രസവിച്ചിട്ടുണ്ടോയെന്നായിരുന്നു ആദ്യ ചോദ്യം. ഭാര്യ വീട്ടിലാണോ ആശുപത്രിയിലാണോ പ്രസവിച്ചതെന്നായിരുന്നു രണ്ടാമത്തെ ചോദ്യം. പ്രസവിച്ചത് ആശുപത്രിയിലാണെങ്കില്‍ എന്തുകൊണ്ട് അദ്ദേഹം ഭാര്യക്ക് പ്രസവം എന്ന ആസ്വാദ്യം നിഷേധിച്ചുവെന്നും സൗമ്യ സരിൻ ചോദിച്ചു. പ്രസവം കഴിഞ്ഞ് അഖില്‍ മാരാരുടെ ഭാര്യ എത്ര ചാക്ക് അരി കുത്തിയെന്നായിരുന്നു നാലാമത്തെ ചോദ്യം. അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുതെന്നും ലക്ഷക്കണക്കിന് ആരാധകരുള്ള സെലിബ്രിറ്റികള്‍ ഉത്തരവാദിത്തം കാണിക്കണമെന്നും അവർ അഭ്യർഥിച്ചു.
എന്താണ് പറയുന്നത് എന്നതില്‍ ബോധ്യവും ഉത്തരവാദിത്തം വേണം. നിങ്ങളുടെ ഭാര്യയുടെ പ്രസവം സുരക്ഷിതമായി ആശുപത്രിയിലായിരിക്കും നടത്തിയിട്ടുണ്ടാകുക. എന്നാല്‍ നിങ്ങളെ കേട്ട് ഒരാളെങ്കിലും പിന്തുടർന്നാല്‍ അപകടമുണ്ടാകും. അതുകൊണ്ട് സെലിബ്രിറ്റികള്‍ ഉത്തരവാദിത്തമുള്ളവരായിരിക്കണമെന്നാണ് അപേക്ഷ അവർ പറഞ്ഞു. ഇതൊന്നും വാചകമടിക്കാനുള്ള കാര്യമല്ല. എത്രയോ ആയിരക്കണക്കിന് പ്രസവം കണ്ടതും പ്രസവിച്ചയാളുമാണ് താൻ. കഷ്ടപ്പെട്ടിട്ടാണ് ഒരു സ്ത്രീ ഒരു കുഞ്ഞിന് ജന്മം നല്‍കുന്നത്. നോർമലും സിസേറിയനും എല്ലാം ബുദ്ധിമുട്ടേറിയതാണ്. കുഞ്ഞിന്റെ മുഖം കാണുമ്ബോഴാണ് സന്തോഷം വരുന്നതെന്നും അവർ പറഞ്ഞു. ഒരുകുഞ്ഞിനെ വളർത്തുന്നതിനും ഏറ്റവും കഷ്ടപ്പെടുന്നത് സ്ത്രീകളാണെന്നും അവർ പറഞ്ഞു. പണ്ടത്തെ കാലത്ത് നിരവധി സ്ത്രീകള്‍ പ്രസവത്തിനിടെ മരിച്ചുപോയിട്ടുണ്ടെന്നും അവർ പറഞ്ഞു.