ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നു കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി.മൈസൂരു, ബത്തേരി വഴിയായിരിക്കും സർവീസ്. വോള്‍വോയുടെ എസി സീറ്റർ ബസുകളാണ് സര്‍വീസ് നടത്തുക. ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നും മൈസൂരു, മടിക്കേരി, കുന്ദാപുര, ദാവനഗരെ എന്നിവിടങ്ങളിലേക്ക് നിലവില്‍ കർണാടക ആർടിസി ഫ്ലൈ ബസ് സർവീസുകള്‍ നടത്തുന്നുണ്ട്.